BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കൊള്ളലാഭം കൊയ്യുന്ന ഗ്രൂപ്പ് ടിക്കറ്റെന്ന ബ്ലാക്ക് ടിക്കറ്റ്; ഒരു പ്രവാസിയും ഗ്രൂപ്പ് ടിക്കറ്റ് വാങ്ങരുതേ’; ദുരനുഭവമുണ്ടായ പ്രവാസി യുവാവിന്റെ അഭ്യർത്ഥന

Anitha by Anitha
January 2, 2022
in Kerala News, Pravasi News
0
‘കൊള്ളലാഭം കൊയ്യുന്ന ഗ്രൂപ്പ് ടിക്കറ്റെന്ന ബ്ലാക്ക് ടിക്കറ്റ്; ഒരു പ്രവാസിയും ഗ്രൂപ്പ് ടിക്കറ്റ് വാങ്ങരുതേ’; ദുരനുഭവമുണ്ടായ പ്രവാസി യുവാവിന്റെ അഭ്യർത്ഥന
206
SHARES
12.2k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: വിമാനടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസരത്തിൽ അവസാന അത്താണിയായി മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഗ്രൂപ്പ് ടിക്കറ്റ് എന്ന വിപത്തിനെ കുറിച്ച് തുറന്നെഴുതി പ്രവാസിയായ ഫൈസൽ അക്‌സ. വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവൽസിന്റേയും ഔദാര്യമെന്ന നിലയിൽ നിലവിലെ ടിക്കറ്റ് വിലയേക്കാൾ ആയിരമോ രണ്ടായിരമോ വിലക്കുറവിൽ ലഭിക്കുന്ന ഗ്രൂപ്പ് ടിക്കറ്റ് യഥാർത്ഥത്തിൽ കൊള്ളലാഭം കൊയ്യാനുള്ള വൻകിട കമ്പനികളുടെ തുറുപ്പുചീട്ടാണെന്ന് ഫൈസൽ അക്‌സ വ്യക്തമാക്കുന്നു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

ആദ്യത്തെ അമ്പത് നൂറ് ടിക്കറ്റുകൾ ബേസിക്ക് ഫെയറിനാണ് വിമാന കമ്പനികൾ ഓൺലൈനിൽ ഇടുക. വൻകിട ട്രാവൽസുകൾ വിമാനക്കമ്പനിയുടെ അറിവോടെ തന്നെ ഈ ടിക്കറ്റുകൾ ഏഴായിരത്തിനും എട്ടായിരത്തിനും എടുത്തു വെക്കും. ആദ്യത്തെ 100 ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് പോയത് കൊണ്ട് ബാക്കിയുള്ള ടിക്കറ്റുകൾ ഫെയർ സ്റ്റേജ് മാറി ഉയർന്ന റേറ്റ് ആയിരിക്കും വിമാന കമ്പനികൾ ഓൺലൈനിൽ ഇടുക. പിന്നീട് ടിക്കറ്റ് എടുക്കാൻ വരുന്നവർ ഉയർന്ന തുക കണ്ട് അമ്പരക്കും.

പക്ഷെ, ഈ സമയത്താണ് ഗ്രൂപ്പ് ടിക്കറ്റ് മുതലാളിമാരുടെ രംഗ പ്രവേശനം ഉണ്ടാവുക. ബേസിക്ക് ഫെയറിൽ ഇവർ സ്വന്തമാക്കിയ ടിക്കറ്റ് ഇരട്ടിയിലധികം വിലയ്ക്കും, എന്നാൽ വിമാന കമ്പനികൾ അവസാനം ഓൺലൈനിൽ കൊടുക്കുന്നതിനെക്കാൾ ആയിരവും രണ്ടായിരവും കുറച്ചുള്ള തുകയിലും ഇവർ ടിക്കറ്റ് വിൽക്കും. നാട്ടിൻ പുറങ്ങളിലെ ചോട്ടാ ട്രാവൽസുകൾക്ക് ഒക്കെ കൂടുതൽ കമ്മീഷൻ ഓഫർ ചെയ്ത് കൊണ്ടാണ് ഈ ടിക്കറ്റ് വിൽപ്പന.

Also Read-കുമരകത്ത് പോലീസുകാരന്റെ വീടിന്റെ ജനലും വാതിലും തല്ലിത്തകർത്തു; ശൗചാലയവും പൊളിച്ച് ‘മിന്നൽ മുരളി ഒർജിനൽ’! തേടി പോലീസ്

ഇവർ ഏഴായിരത്തിനും എട്ടായിരത്തിനും വാങ്ങിച്ചുവെച്ച ടിക്കറ്റുകൾ ആണ് പ്രവാസികൾ പതിനെട്ടായിരവും ഇരുപതിനായിരവും കൊടുത്ത് ഇവന്മാരുടെ എല്ലാ നിയമങ്ങളും അംഗീകരിച്ചു സ്വന്തമാക്കുന്നത് എന്ന് ഫൈസൽ ഫേസ്ബുക്കിൽ കുറിക്കുന്നു. ദുബായിയിലേക്കുള്ള മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത തനിക്ക് ഉണ്ടായ ദുരനുഭവമാണ് ഫൈസൽ അക്‌സ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഫൈസൽ അക്‌സയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

വിമാന കമ്പനികളുടെ കൊള്ളയും അതിന് കൂട്ടു നിൽക്കുന്ന നാട്ടിലെ കുത്തക ട്രാവൽ ഏജൻസികളുടെ ഗ്രൂപ്പ് ടിക്കറ്റ് എന്ന ബ്ലാക്ക് ടിക്കറ്റ് വിൽപ്പനയും. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് വളരെ അത്യാവശ്യമുള്ളത് കൊണ്ട് നാട്ടിലേക്ക് പോയത്
പോകുമ്പോൾ റിട്ടേണ് ടിക്കറ്റ് റേറ്റ് പരിശോധിച്ചപ്പോൾ 20000 രൂപ . പക്ഷേ തിരിച്ചു വരുന്ന ഡേറ്റ് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കാത്തത് കൊണ്ട് oneway ടിക്കറ്റ് മാത്രം എടുത്ത് നാട്ടിലേക്ക് പോയി .30 ന് തിരിച്ചു വരാൻ ടിക്കറ്റ് നോക്കുമ്പോഴാണ് രസം ടിക്കറ്റ് റേറ്റ് 25000. ട്രാവൽ ഏജൻസിയിലെ പയ്യൻ പറഞ്ഞു രണ്ട് സീറ്റ് മാത്രമാണ് കാണിക്കുന്നത് അത് ഫിൽ ആയാൽ 28000 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വരും എന്ന്. പിന്നെ ഒന്നും നോക്കിയില്ല 25000 കൊടുത്തു എടുത്തു ടിക്കറ്റ്
അങ്ങിനെ ആ വിമാനത്തിൽ അവസാനം ബാക്കിയുണ്ടായിരുന്ന ടിക്കറ്റ് സ്വന്തമാക്കി എന്ന ചാരിതർഥ്യത്തിൽ സുഖമായി കിടന്നുറങ്ങി…വരുന്നതിന്റെ തലേ ദിവസം നാദാപുരത്ത് പോയപ്പോൾ വെറുതെ ഒരു ട്രാവൽസിൽ കയറി ടിക്കറ്റ് റേറ്റ് അന്വേഷിച്ചു 26500 എന്ന് പറഞ്ഞു. തിരിച്ചു പോരുമ്പോൾ പറഞ്ഞു ഗ്രൂപ്പ് ടിക്കറ്റ് ഉണ്ട് 24000 രൂപക്ക് കിട്ടും എന്ന്
ഞാൻ വേണ്ട എന്നും പറഞ്ഞു തിരിച്ചു പോന്നു… അങ്ങിനെ ദുബായിലേക്ക് വരാൻ രണ്ട് പ്രാവശ്യം മൂക്കിൽ കുഴൽ കയറ്റി മൂക്ക് വീതിയാക്കി കൊറോണ ഇല്ല എന്നും ഉറപ്പ് വരുത്തി വിമാനത്തിൽ കയറിയിരുന്നു
വിമാനം നീങ്ങാൻ തുടങ്ങിയപ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് എന്റെ അടുത്തിരിക്കേണ്ട ആളുകൾ ഒന്നും വിമാനത്തിൽ കയറിയിട്ടില്ല… ഞാൻ ചാടിയെഴുന്നേറ്റു എയർ ഹോസ്റ്റസ് അമ്മായിയോട് പറഞ്ഞു ആൾ കയാറാനുണ്ട് എന്റെ അടുത്തിരിക്കുന്നവരൊന്നും കയറിയിട്ടില്ല എന്ന്. അപ്പോഴാണ് ആ അമ്പരപ്പിക്കുന്ന സത്യം എയർ ഹോസ്റ്റസ് അമ്മായി എന്നോട് പറയുന്നത്. തന്റെ അടുത്തിരിക്കുന്നവർ മാത്രമല്ല പിന്നാമ്പുറത്ത് ഇരിക്കേണ്ട പലരും കയറിയിട്ടില്ല ടിക്കറ്റ് എടുക്കാതെ അവർക്കൊന്നും ഇതിൽ കയറാൻ പറ്റില്ല എന്ന്. ഞാൻ അമ്മായിയോട് പറഞ്ഞു അങ്ങിനെ പറയരുത് ഈ വിമാനത്തിലെ അവസാനത്തെ ടിക്കറ്റ് ഞാനാണ് എടുത്തത് എന്ന്…തനിക്ക് കിട്ടിയ മൂന്ന് സീറ്റിൽ കിടന്നുറങ്ങിക്കോ മനുഷ്യാ എനിക്ക് വേറെ പണിയുണ്ട് എന്നും പറഞ്ഞു എയർ ഹോസ്റ്റസ് അമ്മായി അവളുടെ പാട്ടിന് പോയി….ബിസിനസ്സ് ക്ലാസിൽ കിടന്നുറങ്ങുന്ന അത്ര സുഖം കിട്ടിയില്ല എങ്കിലും (അതേതാ സുഖം എന്നനിക്കറിയില്ല കാരണം ഞാൻ ബിസ്സിനസ് ക്ലാസ്സിൽ ഇറങ്ങിയിട്ടില്ല)
നന്നായിട്ടൊന്നുറങ്ങി. ഉറങ്ങുന്നതിനിടക്ക് ദാഹിച്ചു മരിക്കാൻ കിടന്നാൽ പോലും പച്ച വെള്ളം തരാത്ത ആ വിമാനത്തിലെ എയർ ഹോസ്റ്റസ് അമ്മായി ഇൻസ്റ്റന്റ് ചിക്കൻ കറി വിത്ത് റൈസ് കൂടെ ഒരു pomogranate ജ്യൂസും ഒരു കുപ്പി വെള്ളവും….
എനിക്ക് വയ്യ എന്റെ അത്തിപ്പാറ അമ്മച്ചി ഞാണിതെന്തൊക്കെയാണ് കാണുന്നത് . ഈ തൂക്കി കൊല്ലാൻ പോകുന്നവർക്ക് അവസാനം വെള്ളം കൊടുക്കുന്നത് പോലെ. വാങ്ങിയ പൈസക്ക് വിമാന കമ്പനിക്ക് ഖേദം തോന്നിയത് കൊണ്ട് തന്നതാകാം
ദുബായിൽ എത്തിയപ്പോഴും 30%ത്തോളം വരുന്ന ആ സീറ്റ് ബാക്കി വന്നതിന്റെ രഹസ്യം മനസ്സിലായില്ല. അന്വേഷിച്ചിറങ്ങിയപ്പോൾ ആ ഞെട്ടിക്കുന്ന സത്യം എനിക്ക് മനസ്സിലായി. എന്താ സംഭവം എന്ന് വെച്ചാൽ നമ്മൾ പണ്ട് തിരക്കുള്ള സിനിമക്ക് പോകുമ്പോൾ കയ്യൂക്കുള്ളവർ മുമ്പിൽ ഇടിച്ചു കയറി നല്ലൊരു ശതമാനം ടിക്കറ്റ് തിയേറ്ററുകരുടെ അറിവോടെ ഇവർ കയ്യിലാക്കും കൗണ്ടറിലെ ടിക്കറ്റ് വിറ്റ് കഴിഞ്ഞാൽ ഇവർ പറയുന്നതാണ് ടിക്കറ്റ് വില അതായത് പച്ച മലയാളത്തിൽ പറഞ്ഞാൽ സോറി ഇംഗ്‌ളീഷിൽ പറഞ്ഞാൽ ബ്ലാക്ക് ടിക്കറ്റ് എന്ന് പറയും നല്ല ഡിമാന്റ് ഇല്ലെങ്കിൽ കുറച്ചു ടിക്കറ്റ് അവരുടെ കയ്യിൽ ബാക്കിയാവും അത് പോലെ ബാക്കിയായതാണ് ആ 30% സീറ്റുകൾ. ഇതേ മെത്തേഡ് തന്നെയാണ് വിമാന കമ്പനികളും ചില കുത്തക ട്രാവൽ ഏജൻസികളും കൂടി നാട്ടിൽ നടപ്പിലാക്കുന്നത്
എന്താണ് എന്ന് വെച്ചാൽ ആദ്യത്തെ അമ്പത് നൂറ് ടിക്കറ്റുകൾ ബേസിക്ക് ഫെയറിനാണ് വിമാന കമ്പനികൾ ഓണ്‌ലൈനിൽ ഇടുക ആ ടിക്കറ്റുകൾ വിമാന കമ്പനിയുടെ അറിവോട് കൂടി ഗ്രൂപ്പ് ടിക്കറ്റ് എന്ന ഓമന പേരും ഇട്ട് ഈ കുത്തക ട്രാവൽസ് കമ്പനികൾ വാങ്ങി കൂട്ടും
ആദ്യത്തെ 100 ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് പോയത് കൊണ്ട് ബാക്കിയുള്ള ടിക്കറ്റുകൾ ഫെയർ സ്റ്റേജ് മാറി ഉയർന്ന റേറ്റ് ആയിരിക്കും വിമാന കമ്പനികൾ ഓണ്‌ലൈനിൽ ഇടുക. ഈ ടിക്കറ്റുകൾ വിറ്റ് കഴിഞ്ഞാലാണ് നമ്മുടെ ഗ്രൂപ്പ് ടിക്കറ്റ് മുതലാളിമാരുടെ രംഗ പ്രവേശനം ഉണ്ടാകുക
നാട്ടിൻ പുറങ്ങളിലെ ചോട്ടാ ട്രാവൽസുകൾക്ക് ഒക്കെ ഇവന്മാർ കൂടുതൽ കമ്മീഷൻ ഓഫർ ചെയ്ത് കൊണ്ട് ബേസിക്ക് ഫെയറിൽ ഇവർ സ്വന്തമാക്കിയ ടിക്കറ്റ് ഇരട്ടിയിലധികം വിലക്ക് അതായത് വിമാന കമ്പനികൾ അവസാനം ഓണ്‌ലൈനിൽ കൊടുക്കുന്നതിനെക്കാൾ ആയിരവും രണ്ടായിരവും കുറച്ചു കൊടുക്കും. അതിന് ചില നിബന്ധനകളും ഗ്രൂപ്പ് ടിക്കറ്റുകൾക്ക് ഉണ്ടാവും. കെൻസൽ ചെയ്താൽ ഒരു രൂപ റീഫണ്ട് കിട്ടില്ല
ഡേറ്റ് മാറ്റാൻ പറ്റില്ല തുടങ്ങി പല നിയമങ്ങളും ഈ ഗ്രൂപ്പ് ടിക്കറ്റിന് ഉണ്ടാവും. ഏഴായിരത്തിനും എട്ടായിരത്തിനും ഇവന്മാർ എടുത്തു വെച്ച ടിക്കറ്റുകൾ ആണ് നമ്മൾ പതിനെട്ടായിരവും ഇരുപതിനായിരവും കൊടുത്ത് ഇവന്മാരുടെ എല്ലാ നിയമങ്ങളും അംഗീകരിച്ചു സ്വന്തമാക്കുന്നത്…. പ്രിയപ്പെട്ട പ്രവാസികളോട് എനിക്ക് പറയാനുള്ളത് എത്ര ലാഭം കിട്ടിയാലും
വെറുതെ കിട്ടിയാലും നിങ്ങൾ ഗ്രൂപ്പ് ടിക്കറ്റ് എടുക്കരുത്ന മ്മുടെ കയ്യിലിരിക്കുന്ന കോടാലി കൊണ്ട് നമ്മുടെ കാലിന് വെട്ടുന്നതിന് തുല്യമാണത്ടിക്കറ്റ് ട്രാവൽസിൽ നിന്ന് എടുക്കുകയാണെങ്കിലും കഴിയുന്നതും വിമാന കമ്പനികളുടെ സൈറ്റിൽ നിന്ന് തന്നെ ടിക്കറ്റ് സ്വന്തമാക്കുകഗ്രൂപ്പ് ടിക്കറ്റ് ഒഴിവാക്കുകയാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക ഒരിക്കൽ കൂടി പറയുന്നു ഒരു പ്രവാസിയും ഗ്രൂപ്പ് ടിക്കറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കരിചന്തയിൽ കിട്ടുന്ന ബ്ലാക്ക് ടിക്കറ്റ് മേടിക്കരുത്ഇത് ഒരു പ്രവാസിയുടെ അഭ്യർഥനയാണ്എന്ന് നിങ്ങളുടെ സ്വന്തം ഫൈസൽ അക്‌സ

Tags: flight ticketMalayali pravasiPravasi newsuae pravasi

Related Posts

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
12
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം
Pravasi News

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

March 20, 2025
11
Load More
Next Post
പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിർത്തിച്ചു; രക്ഷകൻ ചമഞ്ഞവൻ തന്നെ പീഡകനായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ

പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിർത്തിച്ചു; രക്ഷകൻ ചമഞ്ഞവൻ തന്നെ പീഡകനായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ

രണ്ടാനച്ഛനുമായി പ്രണയം; വിവാഹം കഴിക്കാനായി അമ്മയെ വെട്ടികൊലപ്പെടുത്തി; ബികോം വിദ്യാർത്ഥിനിയും രണ്ടാനച്ഛനും പിടിയിൽ

രണ്ടാനച്ഛനുമായി പ്രണയം; വിവാഹം കഴിക്കാനായി അമ്മയെ വെട്ടികൊലപ്പെടുത്തി; ബികോം വിദ്യാർത്ഥിനിയും രണ്ടാനച്ഛനും പിടിയിൽ

സ്ലിപ്പര്‍ ചെരുപ്പും മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണക്കാരനായി മന്ത്രി: സല്യൂട്ട് നല്‍കാതിരുന്ന എസ്‌ഐയെ ശാസിച്ച് സിഐ, ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമെന്ന് അരുണ്‍ ഗോപി

സ്ലിപ്പര്‍ ചെരുപ്പും മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണക്കാരനായി മന്ത്രി: സല്യൂട്ട് നല്‍കാതിരുന്ന എസ്‌ഐയെ ശാസിച്ച് സിഐ, ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമെന്ന് അരുണ്‍ ഗോപി

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version