തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ അര്‍ധരാത്രിയില്‍ കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വെളിപ്പെടുത്തി പ്രതി സൈമണ്‍ ലാലന്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ലാലന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
കള്ളനെന്ന് കരുതി കുത്തി എന്ന കള്ളം പറഞ്ഞെങ്കിലും അധികനേരം പിടിച്ചു നില്ക്കാന് കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. മകളുമായുള്ള അനീഷിന്റെ അടുപ്പത്തിലെ മുന്‍ വൈരാഗ്യമാണ് മകന്റെ ജീവനെടുത്തതെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും അമ്മ ഡോളി പറഞ്ഞിരുന്നു.
അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ലാലനും. ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി പോലീസിനോട് തുറന്നു പറഞ്ഞു. കുത്തിയ കത്തി വീടിന് മുന്‍വശത്തുള്ള വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും എന്നെ കൊണ്ടുപോയാല്‍ കാണിച്ചുതരാമെന്നും പറഞ്ഞ് ലാലന് പൊട്ടിക്കരഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുത്തിരുന്നു.
ആദ്യം കഴുത്തില്‍ കുത്തിയെങ്കിലും കുതറി ഓടിയതോടെ പ്രതി നെഞ്ചില്‍ ആഴത്തില്‍ കുത്തി മരണമുറപ്പിക്കുകയായിരുന്നു. സ്ഥിരമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുറിയിലെത്തുന്ന കാമുകനെ താന്‍ പിന്നെന്ത് ചെയ്യണം എന്നായിരുന്നു നിസ്സഹായനായ ലാലന് പോലീസിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്.
അതേസമയം, പേട്ടയിലെ കൊലപാതകത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന്റ
ആരോപണങ്ങള്‍ തള്ളി പോലീസ്. അനീഷിനെ പ്രതി സൈമണ്‍ ലാലന് വിളിച്ചുവരുത്തുകയായിരുന്നു എന്ന അനീഷ് ജോര്‍ജ്ജിന്റെ മാതാപിതാക്കളുടെ ആരോപണം വാസ്തവ വിരുദ്ധമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെടുന്ന രാത്രിയില്‍ രണ്ട് മണിക്ക് മുമ്പ് തന്നെ അനീഷ് കാമുകിയുടെ മുറിക്കുള്ളില്‍ കടന്നിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ വഴക്ക് നടന്നതായി തെളിവില്ല. അയല്‍വാസികളുടെ മൊഴികളിലും ശബ്ദങ്ങള്‍ കേട്ടെന്ന് വിവരമില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയെങ്കിലും ആസൂത്രിതമായി വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്ന ബന്ധുക്കളുടെ വാദം പോലീസ് തള്ളുകയായിരുന്നു.
സംഭവത്തില്‍ ഇരുവീട്ടുകാരുടെയും മൊഴിയെടുത്തെങ്കിലും വരും ദിവസങ്ങളില്‍ ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേസമയം പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പേട്ട െേപാലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിന് തെളിവുണ്ടെന്നും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്ന് പോലീസ് കണ്ടെത്തി. രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി.
മൂന്നു മണിയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമായത്. നേരത്തെയുള്ള മുന്‍ വൈരാഗ്യം കൂടി വെച്ച് കൊലപ്പെടുത്താന്‍ സൈമണ്‍ ലാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കും.
ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
Discussion about this post