തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച യുഡിഎഫ് തന്നെ കെ റെയിലിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോടിയേരിബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തൻ സിപിഐഎം പ്രചാരണം നടത്തുമെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
വിശദമായ പദ്ധതി വരുന്നത്തിന് മുൻപ് പ്രതിപക്ഷം പദ്ധതിയെ തള്ളി പറയുന്നു. പദ്ധതി യാഥാർഥ്യമായാൽ ബഹുജനാടിത്തറ തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനും ബിജെപിക്കും. പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവട് മാറ്റുന്നതിൽ ദുരൂഹത. കേന്ദ്ര സർക്കാരിന്റെ നിലപാട് മാറ്റം കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി
Discussion about this post