ബിബിസിയുടെ ഇയര്‍എന്‍ഡ് വീഡിയോയില്‍ ഇടംപിടിച്ച് ജാനകിയുടേയും നവീനിന്റേയും റാസ്പുടിന് ഡാന്‍സ്. 2021 ല്‍ വൈറലായ വീഡിയോകളുടെ പട്ടികയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റേയും നവീന്‍ റസാഖിന്റേയും നൃത്തചുവടുകള്‍ ഇടംപിടിച്ചത്.
ഏപ്രില്‍ മാസത്തിലായിരുന്നു വീഡിയോ തരംഗമായത്. വീഡിയോ വൈറലായതോടെ വലിയ തോതില്‍ വിദ്വേഷ പ്രചരണങ്ങളും നിറഞ്ഞിരുന്നു. കൂടുതലും സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുമാണ് മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ചത്. ഈ പ്രചരണങ്ങളെ തള്ളിയാണ് ബിബിസി ഇയര്‍എന്‍ഡ് വീഡിയോയില്‍ റാസ്പുടിന് ഇടംപിടിച്ചത്.
മതത്തിന്റെ പേരിലുള്ള പ്രചരണം ശക്തമായതോടെ മറുപടിയായി മറ്റൊരു ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് നവീനും ജാനകിയും പ്രതികരിച്ചത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
റാസ്പുടിന് വീഡിയോക്ക് പുറമേ കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കൊവിഡ്-19 വാക്സിന് സ്വീകരിക്കുന്നതും ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിലുള്ള മറ്റ് വീഡിയോകള്‍.
Discussion about this post