പ്രണയിച്ച് ജീവിതത്തില്‍ ഒന്നാകാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കാന്‍സറെത്തി, ആശിച്ച് മോഹിച്ച ജീവിതം ജീവിച്ച് കൊതി തീരുന്നതിന് മുന്നേ പ്രിയപ്പെട്ടവളെ കവര്‍ന്നെടുത്തു. സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഉള്ളുരുകുന്ന വേദനയാണ് ശിവേഷ് പങ്കുവയ്ക്കുന്നത്. ജീവന്റെ പാതിയായ പ്രിയതമ അശ്വതിയെ കുറിച്ചാണ് ശിവേഷിന്റെ കണ്ണ് നനയിക്കുന്ന വാക്കുകള്‍.
‘എന്റെ കുഞ്ഞു… അവളെ പോലെ ഈ ലോകത്ത് അവള്‍ മാത്രമേയുള്ളു. 5 വര്‍ഷത്തെ ജീവിതത്തില്‍ 50 വര്‍ഷത്തെ സ്‌നേഹവും കരുതലുമാണ് അവള്‍ തന്നത്. പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്റെ കൂടെ തന്നെ ഉണ്ട്. എന്നെ ഞാനാക്കിയ എന്നെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച എന്റെകുഞ്ഞു.’ ശിവേഷ് കണ്ണിലെ കടലിനെ പിടിച്ചുവച്ച് പറയുകയാണ്.
പ്രിയപ്പെട്ടവള്‍ ഈ ലോകത്ത് നിന്ന് പോയ വേദനയില്‍ അവള്‍ അനുഭവിച്ച പരീക്ഷണങ്ങളെയെല്ലാം തന്റേതാക്കി മാറ്റി കരളുരുക്കുന്ന അനുഭവവുമായി ശിവേഷ്. പ്രിയപ്പെട്ടവളെ കാന്‍സര്‍ കാര്‍ന്നു തുടങ്ങിയപ്പോള്‍ സാന്ത്വനത്തിന്റെ മറുമരുന്നായി മാറുകയായിരുന്നു ശിവേഷ്, ശിവേഷിന്റെ പ്രിയപ്പെട്ട ഭാര്യയാണ് അശ്വതി. ജീവിതത്തില്‍ ഇരുവരും പരസ്പരം തണലായി നിന്നവരാണ്.
2017 ല്‍ തുടങ്ങിയ ഒരു പോരാട്ടത്തിന്റെ അടങ്ങാത്ത വീര്യത്തിന്റെ കഥയാണ് മലയാളികളുടെ കണ്ണ് നനയിച്ചത്. ഇരുവരുടെയും ഈ ചിരിക്ക് ഒരുപാട് സ്‌നേഹത്തിന്റൈ ആത്മവിശ്വാസത്തിന്റെ ചങ്കുറപ്പിന്റെ നിറവുണ്ട്. 2017ല്‍ തുടങ്ങിയ പോരാട്ടമാണിത്.
ഇരുവരുടെയും ഈ ചിരിക്ക് ഒരുപാട് സ്‌നേഹത്തിന്റൈ ആത്മവിശ്വാസത്തിന്റെ ചങ്കുറപ്പിന്റെ നിറവുണ്ട്. 2017ല്‍ തുടങ്ങിയ പോരാട്ടമാണിത്. രണ്ടു പേരും കേട്ടുകേള്‍വി മാത്രമുള്ള പലതും അനുഭവിച്ചറിഞ്ഞു. സങ്കടപ്പെട്ടിരിക്കലല്ല പേരാടിച്ച് ധൈര്യത്തോടെ ചെറുത്തു നിന്നാലെ ജീവിതം തിരിച്ചു പിടിക്കാനാകു എന്ന തിരിച്ചറിവ് ഉണ്ടായ കുറെ ദിവസങ്ങളായിരുന്നു അതെന്നും കൂടെ നിന്ന നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത പേരറിയാത്ത ഒരുപാട് ആളുകളുണ്ട് സ്‌നേഹത്തോടെ എല്ലാവരെയും ഓര്‍ക്കുന്നുണ്ടെന്നും ശിവേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
5 കൊല്ലങ്ങള്‍ക്ക് മുന്‍പ് ആണ് RCC , കാന്‍സര്‍ ഇതൊക്കെ കേട്ട് കേള്‍വി മാത്രമായിരുന്നു ശിവേഷിനും അശ്വതിയ്ക്കും. ഇരുവരും ജീവിതം സ്വപ്നം കണ്ട് നടന്നിരുന്ന സമയത്ത് ഇടിച്ച് കയറി വന്ന അതിഥിയാണ് കാന്‍സര്‍. ജീവിതത്തില്‍ അങ്ങനെ അവളെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പോരാടി. 2017ലാണ് ഇരുവരും വിവാഹിതരായത്.
കാന്‍സര്‍ ബാധിതയെ വിവാഹം കഴിച്ചപ്പോള്‍ ആദ്യം എല്ലാവരും അമ്പരന്നു. കീമോയും വേദനകളും നിറഞ്ഞ ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സ്‌നേഹത്തോടെയുള്ള ആ ഒരു ചിരി വളരെ ആശ്വാസമായിരുന്നു എന്നും ഇരുവരുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം തൊട്ട് 3 വര്‍ഷം പിന്നിട്ട ആ ദിവസം ഡോ വി വി ഗംഗാധരന്‍ മറക്കാതെ വിളിച്ച് ആശംസകള്‍ അറിയിക്കുമെന്നും ശിവേഷ് പറയുന്നു. ഈ വര്‍ഷത്തിനുള്ളില്‍ ഒരുപാട് നല്ല ഡോക്ടര്‍മാര്‍ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ട്, എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നുമുണ്ട്.
കുഞ്ഞു എന്നാണ് ശിവേഷ് വിളിക്കുന്നത് .അവളെ പോലെ ഈ ലോകത്ത് അവള്‍ മാത്രമേയുള്ളുവെന്നും അദ്ദേഹം പറയുന്നു. 5 വര്‍ഷത്തെ ജീവിതത്തില്‍ 50 വര്‍ഷത്തെ സ്‌നേഹമുണ്ട് ഇരുവര്‍ക്കുമിടയില്‍ അശ്വതിയാണ് എന്നെ ഞാനാക്കിയ എന്നെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച എന്റെ കുഞ്ഞു ആണെന്നും ശിവേഷ് പറയുന്നു.
അവള്‍ക്ക് ഒരു കുഞ്ഞിനെ വേണമെന്നും വീട് വേണമെന്നും സ്ഥിരം ജോലി വേണമെന്നും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ലെന്നും ശിവേഷ് പറയുന്നു. നഴ്‌സിങ് ജോലിയായിരുന്നു അശ്വതിയ്ക്ക്, ആ ജോലി അവളുടെ ജീവനായിരുന്നു മാത്രമല്ല ജോലി കഴിഞ്ഞ് വന്നാല്‍ പിന്നെ പിഎസ്‌സിയ്ക്ക് പഠിക്കും. ഏറ്റവും അവസാനം എഴുതിയതില്‍ മെയിന്‍ ലിസ്റ്റില്‍ പേരും വന്നിരുന്നു എന്നും ശിവേഷ് പറയുന്നു.
അദ്ദേഹത്തിന്റെ അമ്മയുടെയും അച്ഛന്റെയും കാര്യങ്ങളും നോക്കി ചെയ്തിരുന്നതും അവളാണ്. അവരുടെ മരുമകളായല്ല മകളായാണ് അവര്‍ കണ്ടത്. അവളും എന്റെ പെങ്ങളും കൂടിയാല്‍ വീട്ടില്‍ ഉത്സവമാണ്. കോവിഡ് പോലും വക വയ്ക്കാതെ കീമോ ചെയ്യുമ്പോളും ജോലിക്ക് പോയിരുന്നു. ഞാനടക്കം പലരും വിലക്കിയപ്പോളും അവള്‍ പറഞ്ഞത് ”നഴ്‌സ് ആണ് ഞാന്‍ അസുഖങ്ങളെ പേടിക്കാനല്ല നേരിടാനാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത് ” എന്നാണ്. 5 വര്‍ഷം അവളെ മാത്രം കണ്ടു ജീവിച്ച് ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല അവളുടെ ശബ്ദം കേള്‍ക്കാനാകുന്നില്ല.
അവള്‍ പോയതിനു ശേഷം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്നെല്ലാം പറഞ്ഞു തന്നിട്ടുണ്ട്. എന്നെ ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് അവള്‍ക്ക് മാത്രമാണ്. പറഞ്ഞാല്‍ തീരാത്ത അത്ര ഈ 5 വര്‍ഷം കൊണ്ട് അവള്‍ ചെയ്ത് വച്ചു. കുറെ സ്‌നേഹിച്ചു..അവളൊരു ധൈര്യമായിരുന്നു എന്തും നേരിടാനുള്ള കരുത്ത്.
അവസാന ദിവസങ്ങളില്‍ ബിപി നില നിര്‍ത്തിയിരുന്നത് മരുന്നുകള്‍ നല്‍കിയായിരുന്നു. അവളുടെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചാണ് അവസാന നിമിഷം വരെ ഞാന്‍ ഇരുന്നത്. അവള്‍ക്ക് വേണ്ടി ചെയ്യാനുള്ളത് എല്ലാം ചെയ്തു. അവളുടെ സ്വപ്നങ്ങളായിരുന്നു ഗവണ്‍മെന്റ് ജോലിയും സ്വന്തമായി ഒരു വീടും. ‘അമ്മ’യാകുക എന്നതും.
ജോലി കിട്ടുമായിരുന്നു, ബാക്കി രണ്ടും സാധിച്ചില്ല. പലരും പറയാറുണ്ട് കാന്‍സര്‍ ആണെന്നും അറിഞ്ഞ് അവളെ വിവാഹം കഴിച്ച നിന്റെ മനസ്സ് വലുതാണെന്ന്. അങ്ങിനെ എനിക്ക് തോന്നാറില്ല കല്ല്യാണത്തിന് ശേഷമാണ് അസുഖം വന്നിരുന്നതെങ്കിലോ? പലകാരണങ്ങള്‍ കൊണ്ടും വഴക്കിട്ട് പിരിയുകയും ഭാര്യയെ കൊല്ലുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട് കാരണം ജീവിച്ച് കൊതി തീരാതെ ഞങ്ങളെ പോലെ ഉള്ളവര്‍ കുറെ ഉണ്ട്…
Discussion about this post