കൊച്ചി: കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ. മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് വ്യത്യസ്തമായ സെറ്റയര്‍ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം പൊഴിക്കുന്ന കോണിപ്പടികള്‍ ഉദ്ഘാടനം ചെയ്തത് ഗായിക ആര്യ ദയാലാണ്. മെട്രോയുടെ ഔദ്യോഗിക പേജിലൂടെ ഉദ്ഘാടന ചിത്രങ്ങളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.
കളമശ്ശേരി ആസ്ഥനമാക്കിയ ട്രൈഅക്സിയ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത്. കൗതുകത്തിന് അപ്പുറം നല്ല ആരോഗ്യശീലം എന്ന നിലയില്‍ ‘പടി കയറുക’ എന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം എന്നാണ് ട്രൈഅക്സിയ ഇന്‍ഫോടെക് എംഡി സാന്‍ജോ സൈമണ്‍ അറിയിച്ചു.
കീബോര്‍ഡ്, പിയാനോ എന്നിവ വായിക്കാന്‍ അറിയുന്നവര്‍ക്ക് ഇതിലൂടെ മികച്ച സംഗീതം സൃഷ്ടിക്കാമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. പ്ലാറ്റ്ഫോമിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാം. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്റ്റെയറില്‍ ആണ് മ്യൂസിക് സ്റ്റെയര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ ഗായിക ആര്യ ദയാല്‍ ഉദ്ഘാടനം ചെയ്തു. പ്ലാറ്റ്ഫോമിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍
പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാം. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്റ്റെയറില്‍ ആണ് മ്യൂസിക് സ്റ്റെയര്‍ ക്രമീകരിച്ചിരിക്കുന്നത്.
Discussion about this post