നെയ്യാറ്റിന്‍കര: നഗരത്തിലെ ജൂവലറി ഉടമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടുപിന്നാലെ ഭാര്യയും ജീവനൊടുക്കി. നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ്, ഹരിപ്രിയസദനത്തില്‍ നെയ്യാറ്റിന്‍കര കൃഷ്ണന് കോവിലിനു സമീപം വിഷ്ണു ജൂവലറി ഉടമ കെ.കേശവന്(53), ഭാര്യ കെ.സെല്‍വം(48) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. രാവിലെ ഏകമകള്‍ ഹരിപ്രിയ, അച്ഛന് കിടക്കയില്‍ കിടന്ന് കാലുകളിട്ടടിക്കുന്നതു കണ്ടാണ് അമ്മയെ വിളിച്ചത്. തുടര്‍ന്ന് ഹരിപ്രിയ ആംബുലന്‍സുകാരെയും ബന്ധുക്കളെയും വിവരമറിയിക്കാനായി ഫോണ്‍ ചെയ്യുന്നതിനിടെ സെല്‍വം വിഷം കഴിക്കുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും പോലീസും എത്തുമ്പോഴേക്കും ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 25 വര്‍ഷം മുന്‍പ് കാലുകള്‍ക്കു ചലനശേഷി നഷ്ടപ്പെട്ട കേശവന്, സ്വയം നിയന്ത്രിക്കാവുന്ന വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് ജീവിതം മുന്‍പോട്ടു കൊണ്ടുപോയത്. ബുധനാഴ്ച മൃതദേഹപരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് സി.ഐ. സാഗര്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും വിയോഗം കണ്മുന്പില് കണ്ടതിന്റെ പകപ്പ് മാറാതെ നില്‍ക്കുകയാണ് ഹരിപ്രിയ.
Discussion about this post