തിരുവനന്തപുരം: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇടതു സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുള്ള തരൂരിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുകളും ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും കേരളത്തെയും പിണറായി സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തിയത്.
If the likes of @myogiadityanath would learn not just health practices but good governance & inclusive politics from Kerala, the country would benefit. Instead they keep trying to drag the country down to their level! pic.twitter.com/QspuEVhnjR
— Shashi Tharoor (@ShashiTharoor) December 27, 2021
നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും.
ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും ശശി തരൂര്‍ എംപി ട്വിറ്ററില് കുറിച്ചു. ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദ്യത്യനാഥിന്റെ 2017ലെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയുടെ തലക്കെട്ടും തരൂര്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കെറെയില്‍ പദ്ധതിയെയും പിന്തുണച്ചിരുന്നു.
Discussion about this post