തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരവേദിയില്‍ ശാപവാക്കുകളുമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണം. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെയെന്നും സുരേഷ് ഗോപി ശാപവാക്കുകളോടെ പറഞ്ഞു.
‘നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുളള പുലഭ്യവാക്ക് ഇന്ന് ഭൂമിമലയാളത്തില്‍ ഇല്ല. അങ്ങനെ ഒരു പുലഭ്യവാക്ക് ഉണ്ടാവട്ടെ. ചുടല വരെയാണ് എന്ന് നിശ്ചയിച്ചെങ്കില്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ’-സുരേഷ് ഗോപി പറഞ്ഞു.
പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം. ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യത്തെ സൂചനയുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണതെന്നും സുരേഷ് ഗോപി ആരോപിച്ചു.
ലോകത്താകമാനം പടര്‍ന്ന് കിടക്കുന്ന അയ്യപ്പ ഭക്തന്മാരുടെ വേദനയാണ് ഈ സമരമെന്നും മനക്കരുത്ത് ഉളളത് കൊണ്ടാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.