തിരുവനന്തപുരം: അടുത്തമൂന്ന് ദിവസം ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ്. യുവതികളെത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് പോലീസിന്റെ വിശദീകരണം.
സന്നിധാനം പോലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഹെഡ്ക്വാട്ടേഴ്സിലേക്ക് അയച്ചുോ. അടുത്ത മൂന്ന് ദിവസം വളരെ തിരക്കുണ്ടാവാനുള്ള സാഹചര്യമുണ്ടെന്നും, യുവതികള്‍ പോകാന്‍ ശ്രമിച്ചാല്‍ എന്തെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടായാല്‍ അത് വലിയ അപകടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഒരുലക്ഷത്തോളം ഭക്തര്‍ ദിവസവും എത്തുമെന്നാണ് കരുതുന്നത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാറാണ് അന്തിമ തീരുമാനമെടുക്കുക.