പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന അതിസാഹസന്മാരുടെ കൂട്ടത്തിലേക്ക് ഇതാ കേരളത്തിൽ നിന്നൊരു പോരാളി കൂടി. പാലക്കാട് സ്വദേശിനിയായ 72കാരി പാറുവമ്മയാണ് തന്റെ പ്രായത്തെ വെല്ലുന്ന സാഹസികത കാണിച്ച് ദേശീയ മാധ്യമങ്ങളിലടക്കം താരമായിരിക്കുന്നത്.
ചെറുപ്പക്കാർ പോലും പേടിച്ച് മാറിനിൽക്കുന്ന സിപ്പ്ലൈനിങ് ചെയ്യുന്ന പാറുവമ്മയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാധാരണ സാരിയുടുത്ത് സ്ത്രീ സിപ്പ്ലൈനിങ് ചെയ്യുന്നത് ഇതാദ്യമായിട്ടായിരിക്കും. യാതൊരു പേടിയുമില്ലാതെ സിപ്പ്ലൈനിലൂടെ തൂങ്ങിപ്പോകുന്ന പാറുവമ്മയെക്കണ്ടാൽ അദ്ഭുതം തോന്നും. @yathrikan_200 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
പാലക്കാട് പോത്തുണ്ടിയിൽ പാർക്ക് സന്ദർശനത്തിനെത്തിയ പാറുവമ്മയ്ക്ക് സിപ്പ്ലൈനിങ് ചെയ്യാൻ ആഗ്രഹമുണ്ടെന്നു മനസ്സിലായപ്പോൾ ആ ആഗ്രഹം കയ്യോടെ സാധിച്ചു കൊടുക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഈ ചെറുപ്പക്കാരൻ പറയുന്നത് ഇങ്ങനെ;’ഇതായിരുന്നു ആ പാറുവമ്മ കുറെയധികം സ്വപ്നങ്ങൾ ഉള്ളിലൊതുക്കി നടന്നിരുന്ന പാറുവമ്മ അതിലെ ഒരു സ്വപ്നം ഞാൻ നിറവേറ്റി കൊടുത്തു നന്ദി, ഇനിയും ഉണ്ടാവട്ടെ ഇതേ പോലെ പാറുവമ്മമാർ’
Discussion about this post