തിരുവനന്തപുരം : ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്രയ്ക്കിടെ വള്ളം മുങ്ങി വീട്ടമ്മ മരിച്ചു. ഭാര്യയുടെ ജീവന് കണ്മുന്പില് പൊലിഞ്ഞുപോയതില്‍ തകര്‍ന്നിരിക്കുകയാണ് പൂന്തുറ സ്വദേശി സില്‍വര്‍സ്റ്റര്‍. വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് സില്‍വസ്റ്ററിന്റെ ഭാര്യ സഹായറാണി മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് പൂന്തുറ ചേരിയാമുട്ടത്തുനിന്ന് വള്ളത്തില്‍ പുറപ്പെട്ട തങ്ങള്‍ ഭക്ഷണം കഴിക്കാനായി ഒരുമണിയോടെ വിഴിഞ്ഞം ഹാര്‍ബറിലേക്ക് വള്ളം അടുപ്പിക്കുമ്പോള്‍ എതിരേ വന്ന വള്ളം തങ്ങളുടെ വള്ളത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കണ്ണു തുറന്നപ്പോള്‍ താനും പേരക്കുട്ടികളും കടലിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കരയിലുണ്ടായിരുന്നവരും മറ്റ് വള്ളക്കാരുമെത്തി സഹായറാണിയടക്കമുള്ള എല്ലാപേരെയും കരയിലെത്തിച്ചു. എന്നാല്‍, സഹായ റാണിക്ക് അനക്കമില്ലായിരുന്നു. വൈകീട്ടോടെയാണ് അവര്‍ തങ്ങളെ വിട്ടുപോയതറിഞ്ഞതെന്ന് സില്‍വസ്റ്റര്‍ പറഞ്ഞു. സില്‍വസ്റ്ററിനെ ആശ്വസിക്കാനാകാതെ കുടുംബവും കണ്ണീര് പൊഴിക്കുകയാണ്.
Discussion about this post