കൊച്ചി: അഞ്ച് പതിറ്റാണ്ടിന് ശേഷം തന്റെ സ്കൂള്‍ സുഹൃത്തിനെ നേരില്‍ കാണാനെത്തി വ്യവസായി എംഎ യൂസഫലി. അദ്ദേഹത്തിന്റെ ബാധ്യതകളും ഏറ്റെടുത്താണ് യൂസഫലി മടങ്ങിയത്. ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ അദ്ദേഹം കാറിലാണ് സ്കൂളിലേക്ക് പോയത്.
51 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പഠിച്ച കരാഞ്ചിറ സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന സുകുമാരന്‍ എന്ന സുഹൃത്തിനാണ് യൂസഫലി ആശ്വാസം പകര്‍ന്നത്. സുകുമാരന്റെ വസ്തു ജപ്തിയാണെന്ന് അറിഞ്ഞതോടെയാണ് കടം വീട്ടി ആധാരം തിരിച്ചെടുത്ത് കൊടുക്കാന്‍ ഒപ്പമുള്ളവരോട് യൂസഫലി നിര്‍ദേശിച്ചു.
ഇതിനിടെ തന്റെ ജീവനക്കാരനോടും അയാളുടെ അമ്മയോടും അദ്ദേഹം സംസാരിച്ചു.
ഉമ്മയ്ക്ക് ഇവന് പണം അയച്ച് നല്കുന്നുണ്ടോ എന്നാണ് അദ്ദേഹം ആദ്യം തിരക്കിയത്. ഇല്ലെങ്കില്‍ എന്നോട് പറയണമെന്നും ഞാന്‍ നേരിട്ട് പണം ഉമ്മയ്ക്ക് അയച്ചിട്ട് അവന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അങ്ങനെ പലരോടും ചെയ്യുന്നുണ്ടെന്നും ഉമ്മമാര്‍ക്ക് പണം അയക്കാത്തവരെ അങ്ങനെയാണ് നേരിടുന്നതെന്നും യൂസഫലി പറയുന്നു.
Discussion about this post