തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനെ സ്വാഗതം ചെയ്ത് നാടെങ്ങും ചുമരെഴുത്തും ആരവങ്ങളും തുടങ്ങി. അതേസമയം വനിതാ മതിലിനെ സ്വാഗതം ചെയ്ത് ശില്‍പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം പ്രശസ്തമാകുന്നു. മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്‍കിയ നങ്ങേലിയുടെ പ്രതിമയാണ് ഉണ്ണി സൃഷ്ടിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മുലക്കരം ചുമത്തിയ കാട്ടാള നീതിക്കെതിരെ മാറിടം മുറിച്ചു നല്‍കിയ ചേര്‍ത്തലക്കാരി നങ്ങേലി സ്ത്രീ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. നങ്ങേലിയുടെ കഥ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. സ്ത്രീകളുടെ സ്വാഭിമാനം ചോദ്യം ചെയ്ത മേലാളന്മാര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാതെ ജീവന്‍ ബലിയര്‍പ്പി ആളാണ് നങ്ങേലി. ആ പശ്ചാത്തലമാണ് ഉണ്ണി ശില്‍പത്തിലൂടെ പറയുന്നത്.
Discussion about this post