തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം രണ്ട് മാസം പിന്നിടുമ്പോള്‍ അന്വേഷണം പാതിവഴിയില്‍ മുട്ടി പോലീസ്. പ്രതികളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാത്തതാണ് കേസ് പാതിവഴിയില്‍ മുടങ്ങിയത്.
അന്വേഷണത്തില്‍ നിര്‍ണ്ണായകവിവരങ്ങള്‍ പോലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സേനയ്ക്കുള്ളില്‍ തന്നെ അതൃപ്തികള്‍ ഉയരുന്നുണ്ട്. ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ സംഘപരിവാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നടക്കം പലതവണ മൊഴിയുമെടുത്തിരുന്നു.
Discussion about this post