വറുത്തരച്ച മയില്‍ക്കറി വിവാദത്തിന് ശേഷം ഒട്ടകം ഫ്രൈ തയ്യാറാക്കാനൊരുങ്ങി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. മുന്‍പ് മയിലിനെ കറി വയ്ക്കാന്‍ പോയപ്പോള്‍ വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
അവസാന നിമിഷം മയിലിനെ കറിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ പിന്മാറി. 20000 രൂപ നല്‍കി വാങ്ങിയ മയിലിനെ പാലസിന് കൈമാറുകയായിരുന്നു. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.
ഇതിന് പിന്നാലെയാണ് ഒട്ടകത്തെ ചുട്ട് തിന്നാല്‍ ഷാര്‍ജയിലേക്ക് യാത്ര തിരിക്കുന്ന വീഡിയോയും ഫിറോസ് പങ്കിട്ടിരിക്കുന്നത്. ഇത്തവണ ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് പറയുന്നു. ഒട്ടകത്തെ നിര്‍ത്തി ചുടുന്ന വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് പ്രഖ്യാപനം.
Discussion about this post