കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളുമായി മുന്‍പോട്ട് പോകുകയാണ്. പദ്ധതിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണം രേഖപ്പെടുത്തി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. കെ റെയില്‍ പദ്ധതിയില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു.
അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക. അതില്‍ വിട്ടുവിഴച്ചയില്ല. സര്‍ക്കാറും ആ ഉറപ്പ് നല്‍കുന്നുണ്ട്. വികസനത്തോടൊപ്പം. കെ.റെയിലില്‍ പിണറായി സര്‍ക്കാറിനോടൊപ്പമെന്നും കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെയെന്നും ഹരീഷ് പേരടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാനിപ്പോൾ കാസർക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്…മറ്റന്നാൾ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം…ഞാൻ അന്വേഷിച്ചപ്പോൾ ഇവിടെ നിന്ന് ഒരു മണിക്കൂർ ദൂരമുള്ള മംഗലാപുരം എയർപോട്ടിൽ നിന്ന് കൊച്ചിയിലേക്ക് Non stop വിമാനങ്ങളില്ല…എല്ലാം 6ഉം 9തും മണിക്കൂറുകൾ എടുക്കുന്ന യാത്രകൾ …റോഡ് മാർഗ്ഗം 10 ഉം 12ഉം മണിക്കൂറുകൾ…പിന്നെ ഇവിടെ നിന്ന് 2.5 മണിക്കൂർ ദൂരമുള്ള കണ്ണൂർ എയർപോട്ടിൽ നിന്ന് 8.30ന് ഒരു വിമാനമുണ്ട്..അതിനുവേണ്ടി 10 മണിക്ക് ഷൂട്ടിംങ് കഴിഞ്ഞെത്തുന്ന ഞാൻ 3.30ന് എഴുന്നേറ്റ് 4.30ന് കാറിൽ കയ്റണം..ഞാൻ സ്വപ്നം കാണുന്ന കെ.റെയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സിൽവർലൈൻ വണ്ടിയിൽ കയറിയാൽ വെറും രണ്ടുമണിക്കൂറുകൾകൊണ്ട് ഞാൻ എറണാകുളത്ത് എത്തും..ഞാനും Happy എനിക്ക് ടിക്കെറ്റ്ടുത്ത് തരുന്ന പ്രൊഡ്യൂസറും Happy …ഇതാണ് കെ.റെയിലിന്റെ പ്രസക്തി..പിന്നെ അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക..അതിൽ വിട്ടുവിഴച്ചയില്ല…സർക്കാറും ആ ഉറപ്പ് നൽകുന്നുണ്ട് …വികസനത്തോടൊപ്പം…കെ.റെയിലിൽ പിണറായി സർക്കാറിനോടൊപ്പം…എല്ലാം പറഞ്ഞ് കൊബ്രമൈസാക്കാം..ഒന്ന് സഹകരിക്ക് …കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ …💪💪💪❤️❤️❤️
Discussion about this post