പത്തനംതിട്ട: സംസ്ഥാനത്തെ ‘കുട്ടി’ പ്രസിഡന്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വര്‍ഗീസ് ബേബിയാണ് രേഷ്മയ്ക്ക് മിന്നു ചാര്‍ത്തിയത്. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവന്‍പാറ ശാലേം മര്‍ത്തോമാ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആണ് രേഷ്മ.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ വിജയകൊടിപാറിച്ചത്. കോന്നി വിഎന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ മത്സര രംഗത്തേയ്ക്ക് ഇറങ്ങിയത്.
തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്തിലാണ് രേഷ്മ ചെങ്കൊടി പാറിപ്പിച്ചത്. നിലവില്‍ സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ഐ ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് രേഷ്മ.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ്. സിപിഎം കോന്നി ഏരിയാ കമ്മിറ്റിയംഗമാണ് വര്‍ഗീസ് ബേബി. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ്.
Discussion about this post