തൃശ്ശൂര്‍: ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചും മറുകൈ കൊണ്ട് ഫോണില്‍ ചാറ്റും നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ബസില്‍ 60യാത്രക്കാരെ നിര്‍ത്തി കൊണ്ടായിരുന്നു ഡ്രൈവറുടെ അഭ്യാസം. ബസിന്റെ വേഗത കുറയ്ക്കുകയോ നിര്‍ത്തിയിടുകയോ ചെയ്യാതെയാണ് ഡ്രൈവര്‍ ഏറെ നേരം മൊബൈലില്‍ ചാറ്റ് ചെയ്തത്. ഒരു കൈ മാത്രം ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ വാഹനമോടിച്ചിരുന്നത്.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള വീഡിയോ കണ്ടതിന് കിം ജോങ് ഉന്‍ മൂന്ന് വര്‍ഷത്തിനിടെ വധിച്ചത് ഏഴ് പേരെ
അഭ്യാസം തുടര്‍ന്നതോടെ ബസിലുണ്ടായിരുന്ന വീട്ടമ്മയാണ് ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നാലെ പരാതി നല്‍കി. യുവജന ക്ഷേമ ബോര്‍ഡ് അംഗം കൂടിയായ ഇവരുടെ പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനാല്‍ ബസും കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂരില്‍ നിന്ന് പാലക്കാടേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം.
ഡ്രൈവറിന് തൊട്ടടുത്താണ് പരാതിക്കാരി ഇരുന്നിരുന്നത്. ബസ് ഏകദേശം 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഒരു കൈ കൊണ്ട് ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കാതെ ഏറെ നേരം ചാറ്റ് തുടര്‍ന്നതോടെ ഡ്രൈവറുടെ അഭ്യാസം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.