കൊച്ചി: എട്ടുവയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടെടുത്ത് സർക്കാർ. ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്ത എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നും കുട്ടി കരഞ്ഞത് വിചാരണ കാരണമല്ലെന്നും ചുറ്റും കൂടിയ ആൾക്കൂട്ടത്തെ ഭയന്നാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Also Read-‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല, പിന്നെന്തിനാണ് അരുംകൊല ചെയ്തത്’, കണ്ണീര് വറ്റി രഞ്ജിതിന്റെ അമ്മ; ലിഷയെ തള്ളിയിട്ടു, മകൾക്ക് നേരെ വടിവാൾ വീശി, പുലർച്ചെ അഴിഞ്ഞാടി അക്രമിസംഘം
കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയാണ് നിർദേശിച്ചത്. എന്നാൽ, കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാർ വാദം. മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അച്ഛനെയും എട്ടുവയസുള്ള പെൺകുട്ടിയെയും തടഞ്ഞുവെച്ച് അപമാനിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ എടുത്ത നടപടി. തുടർന്നാണ് നീതി തേടി കുട്ടി ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
കേസ് വിശദമായി കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും നഷ്ടപരിഹാരം എത്ര നൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് വിശദമായ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം അവർക്കെതിരെ എടുക്കാൻ കഴിയില്ലയെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നുള്ള നാല് ദൃക്സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അന്തിമ വിധി ഇന്ന ഉച്ചയോടെ വരും.
Discussion about this post