തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ‘ഥാര്‍’ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം. കാണിക്കയായി ലഭിച്ച ‘ഥാര്‍’ നാളെയാണ് പരസ്യലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരമുള്ളത്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ലേലം ആരംഭിക്കുകയെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു.
കിഴക്കേ നടയിലാകും ലേലം നടക്കുക. നാല്‍പതിനായിരം രൂപ അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നും ദേവസ്വം ഭരണസമിതി വ്യക്തമാക്കി.
ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.
ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.
Read Also: തോറ്റത് അങ്ങല്ല, കേരളമാണ്! ശപിച്ചു പോകരുത്, ഞങ്ങള്‍ക്ക് അങ്ങയെ വേണം, തിരിച്ചുവരൂ ശ്രീധരന്‍ സര്‍; അഭ്യര്‍ഥിച്ച് പിആര്‍ ശിവശങ്കര്‍
ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി കൈമാറുകയായിരുന്നു.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
വാഹന വിപണിയില്‍ തരംഗമാണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഥാര്‍. ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ റെഡ് കളര്‍ ഡീസല്‍ ഒപ്ഷനാണ് കാണിക്കയായി സമര്‍പ്പിക്കപ്പെട്ടത്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്.
2200 സിസി എന്‍ജിന്‍ വാഹനത്തിന് വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെയാണ് വില. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.