തിരുവനന്തപുരം: മുസ്ലിം പേരിൽ വിദേശത്ത് തട്ടിപ്പ് നടത്തിയ ആർ.എസ്.എസ് മുഖ്യ ശിക്ഷക് അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ പാസ്പോർട്ടെടുത്ത് പത്ത് വർഷമായി ഇയാൾ വിദേശത്ത് കഴിയുകയായിരുന്നു. ഷെറിൻ അബ്ദുൾസലാമെന്ന പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.വർക്കല തച്ചൻകോണം അസീസ് മൻസിലിൽ അബ്ദുൽ സലാം-അയ്ഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്ദുൽ സലാം എന്നാണ് ഇയാൾ പാസ്പോർട്ടിൽ പേര് നൽകിയിരിക്കുന്നത്.
വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
2006 ൽ വ്യാജരേഖകൾ നിർമിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്തേക്ക് പോയ ഇയാൾക്കെതിരെ 2019 ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.ഇതോടെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചു. ഡിസംബർ 15 ന് വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാജേഷിനെ അധികൃതർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു.