തിരുവനന്തപുരം: വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചവരെ കുറിച്ച് വൈകാതെ വെളിപ്പെടുത്തുമെന്ന് സോളാർ കേസിലെ പ്രതി സരിതാ എസ് നായർ. തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സരിത മാധ്യമങ്ങളോട് കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്.
”നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ വിഷം ബാധിച്ചിരുന്നു. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയത്. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണ്. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ എടുക്കുന്നുണ്ട്. ക്യാൻസറൊന്നുമില്ല. രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തും. ഇപ്പോൾ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്.”-സരിത പറഞ്ഞതിങ്ങനെ.
2015ലെ കയ്യേറ്റശ്രമ കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിൽ ഹാജരായപ്പോഴാണ് സരിത മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. കേസ് വിധി പറയാൻ 29ലേക്കു മാറ്റി. തിരുവനന്തപുരത്തുനിന്ന് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കേസ്. സംഘം കാറിന്റെ ചില്ല് തകർക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറഞ്ഞ് അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മനു പി മോഹൻ, ദീപുരാജ്, അജിത്കുമാർ, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണ് കേസിലെ പ്രതികൾ.
Also Read-വിവാഹപ്രായം ഉയർത്തൽ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; പുരുഷന്മാരുടെത് 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്: ഫാത്തിമ തഹലിയ
സംഘർഷത്തിനിടെ കാർ മുന്നോട്ടെടുത്തപ്പോൾ അനീഷ് മാത്യു, പ്രദീപ് എന്നിവർക്കു പരിക്കുമേറ്റിരുന്നു. തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്ന അനീഷിന്റെ പരാതിയിൽ സരിതയ്ക്കും ഒപ്പമുണ്ടായിരുന്ന ബിനുകുമാർ, വിദ്യാധരൻ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Discussion about this post