കോട്ടയം: പ്രായപൂർത്തിയാവാത്ത മകളെ അഞ്ചുവർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം അഡീഷണൽ ജില്ല കോടതി ജഡ്ജ് ഒന്ന് ജി. ഗോപകുമാറാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.മൂന്നു വകുപ്പുകളിലായാണ് 10 വർഷം വീതം തടവ് അനുഭവിക്കേണ്ടത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
എഞ്ചിനീയർമാർ റോഡ് പരിശോധന നേരിട്ട് നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
മുണ്ടക്കയും പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ 20 വയസുളള പെൺകുട്ടിയെ മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്.
അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി പീഡനവിവരം പറഞ്ഞിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് കുട്ടിയെ കൗൺസിലിങ് നടത്തി പൊലീസിന് വിവരം കൈമാറുകയായിരുന്നു.കേസിന്റെ വിസ്താര സമയത്ത് പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു.
Discussion about this post