കോഴിക്കോട്: ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിൽ നടപ്പിലാക്കിയ ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ടെന്നും വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്:
‘ഇത് കലക്കി…ആശംസകൾ…പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…സ്‌കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ…എന്തായാലും പെൺകുട്ടികൾ പാന്റ്‌സിടട്ടെ …അഭിവാദ്യങ്ങൾ..’
ബാലുശേരി സ്‌കൂളിൽ ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലെ കുട്ടികളാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. 260 കുട്ടികളും കഴിഞ്ഞ ദിവസം മുതൽ ഏകീകൃതവേഷത്തിലാണ് സ്‌കൂളിലെത്തിയത്. ഈ യൂണിഫോം സത്യത്തിൽ വലിയ സൗകര്യമാണെന്ന് കുട്ടികൾ തന്നെ പറയുന്നു