ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞവിലയിൽ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന സപ്ലൈകോയുടെ ശബരി ബ്രാൻഡ് മഞ്ഞൾപ്പൊടിക്ക് ആവശ്യക്കാരേറുന്നു. മായവും കലർപ്പുമില്ലാത്തതുമായ ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ, ‘ശബരി’ ബ്രാന്റ് ഉത്പന്നങ്ങൾ നിറവേറ്റുന്നത്.
മലയാളികളുടെ ആഹാരക്രമങ്ങളിൽ മഞ്ഞളിന്റെ പ്രാധാന്യം ഏറെയാണ്. ഭക്ഷണങ്ങളിലെ വിഷാംശങ്ങളെ നിർവീര്യമാക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും മഞ്ഞളിന് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
പ്രോട്ടീനും, വിറ്റാമിനും, പൊട്ടാസ്യവും, ഇരുമ്പും, മെഗ്നീഷ്യവും ധാരാളമായി മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇവയൊന്നും നഷ്ടപ്പെടുത്താതെയുള്ള പ്രൊസസിങ് ഉറപ്പാക്കി, നിറത്തിലും രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ ശുദ്ധമായ മഞ്ഞൾപൊടിയാണ് സപ്ലൈകോ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്.
എൻഎബിഎൽ അംഗീകാരമുള്ള ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ‘സപ്ലൈകോ ശബരി മഞ്ഞൾപൊടി’ന്യായമായ വിലയ്ക്ക് ലഭ്യമാകും. കേരളമൊട്ടാകെയുള്ള 1500 ൽ പരം സപ്ലൈകോ വിൽപനശാലകളിലൂടെയാണ് ഉത്പന്നം ഉപഭോക്താക്കളിലെത്തുന്നത്.
ഉത്പാദകരിൽനിന്നും 100% ശുദ്ധമായി സംസ്കരിച്ച് ഡബിൾ പോളിഷ് ചെയ്ത മഞ്ഞളിൽ അടങ്ങിയ ഔഷധ ഗുണമുള്ള ‘കുർക്കുമിൻ’ അൽപം പോലും പാഴാക്കാതെ ഐഎസ്ഒ 22000 അംഗീകാരമുള്ള ഉൽപാദനശാലകളിൽ പ്രൊസസ്സ് ചെയ്ത് മികച്ച പാക്കിങ്ങോടെയാണ് ശബരി മഞ്ഞൾപൊടി സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ എത്തിച്ചിരിക്കുന്നത്. 100 ഗ്രാം മഞ്ഞൾപ്പൊടി 18 രൂപ നിരക്കിലാണ് ഉപഭോക്താവിന് ലഭിക്കുക.
Discussion about this post