പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തെ ചൊല്ലി ബിജെപിക്കകത്ത് രാജി തുടരുന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസാണ് പാര്‍ട്ടി വിട്ടത്. നേരത്തെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം രാജി വെച്ച് പോയിരുന്നു. സ്ത്രീകളെ തെരുവിലറക്കി നാടകം കളിക്കുകയാണ് ബിജെപി എന്നാണ് ഷീല പറയുന്നത്.
എന്നാല്‍ ഇനിമുതല്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാണ് ലക്ഷ്യം എന്ന് അവര്‍ പറഞ്ഞു. 16 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ഷീല മൂന്നു വര്‍ഷം മുമ്പാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ആയത്. ഇപ്പോള്‍ പാര്‍ട്ടിപരമായ ഒന്നും ബിജെപിക്കകത്ത് നടക്കുന്നില്ല പകരം നാമജപം മാത്രമേയുളളൂ. ഞങ്ങളെയെല്ലാം നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം തരാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്ന് ബോധ്യപെട്ടതിനാലാണ് താന്‍ പാര്‍ട്ടി വിട്ടത് എന്നും ഷീല വ്യക്തമാക്കി.
എന്നാല്‍ പാര്‍ട്ടികകത്തെ കൊഴിഞ്ഞുപോക്ക് ബിജെപിയെ ദുര്ബലപെടുത്തുന്നതായി ആരോപണമുണ്ട്. ആ സാഹചര്യത്തില്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന് സ്ഥാനം രാജിവെച്ച് തിരിച്ചുവരുമെന്നാണ് ലഭിക്കുന്ന സൂചന. മാത്രമല്ല അദ്ദേഹം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്.
Discussion about this post