തൃശ്ശൂർ: ഒരു തെറ്റും ചെയ്യാതിരുന്നിട്ടും വിധിയുടെ ക്രൂരതയ്ക്കിരയായ അപ്പു എന്ന കൗമാരക്കാരൻ ഇന്ന് കേരളത്തിന് തന്നെ അഭിമാനമാണ്. കുറ്റവാളിയായ അമ്മയുടെ മകനായി അപ്പു പിറന്ന് വീണത് തൃശ്ശൂർ വിയ്യൂർ ജയിലിൽ ആയിരുന്നു. വളർന്നത് ജുവൈനൽ ഹോമിലും.
ജനിച്ചതും വളർന്നതും ജയിലിൽ ആണെങ്കിലും അപ്പു കുറ്റങ്ങളുടെ പാതയിലേക്ക് പോയില്ല. കാൽപ്പന്തുകളി ഹരമാക്കിയ ഈ കൗമാരക്കാരൻ കോരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അണ്ടർ 19 വിഭാഗം ടീമിലേക്ക് സെലക്ഷൻ നേടിയിരിക്കുകയാണ്. തൃശ്ശൂർ മേയറും പോലീസ് മേധാവിയുമടക്കം നിരവധി പേരാണ് അപ്പുവിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സോഷ്യൽമീഡിയയിലും താരമാവുകയാണ് അപ്പു.
ഈ കൗമാരക്കാരന്റെ ജീവിതത്തെ കുറിച്ച് തൃശ്ശർ ഓൺലൈൻ എന്ന പേജിൽ വന്ന പോസ്റ്റ് വായിക്കാം:
ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം..❤️
അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി. അവിടെ യുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.. നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്.. അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം ഒപ്പം ഷെയർ ചെയ്ത് അവന്റ നേട്ടം എല്ലാവരിലേക്കും എത്തിക്കാം. Credits: Thrissur Online
Discussion about this post