കൊണ്ടോട്ടി: അനശ്വര സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 82 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍; സാബിറ, ദീദാര്‍, ഗുല്‍നാര്‍, സുല്‍ഫിക്കര്‍, രോഷ്ന, ഫര്‍ഹാദ്, ഷംന, ഷംഷാദ്, അബ്ദുള്‍ ജബ്ബാര്‍. കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റെയും ബിച്ചാമിനെയുടെയും മകളാണ് ബിച്ച ബാബുരാജ്.