കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കോവിഡിന്റെ വകഭേദമായ ഒമിക്രോൺ യുകെയിൽ നിന്നുവന്ന വ്യക്തിക്കാണ് സ്ഥിരീകരിച്ചത്.
എറണാകുളം സ്വദേശിയ്ക്കാണ് രോഗബാധ. വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. ഈ വ്യക്തിയുമായി സമ്പർക്കമുണ്ടായ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവാണെന്നും റിപ്പോർട്ടുകളുണ്ട്.
അബുദാബി വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്തിൽ 149 യാത്രക്കാരുണ്ടായിരുന്നു.
Discussion about this post