ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ബിപിന്‍ റാവത്തിന് അനുശോചനമെഴുതിയ കുറിപ്പില്‍ ‘അക്കിടി’ പിണഞ്ഞ് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായി കുമ്മനം രാജശേഖരന്. സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. എന്നാല്‍ കുമ്മനം കുറിച്ചതാകട്ടെ രാഷ്ട്രത്തിന്റെ സര്‍വ്വ സൈന്യാധിപന് എന്നാണ്. ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്.
വിഷയത്തില്‍ അക്കിടി പിണഞ്ഞുവെന്ന് കുമ്മനം രാജശേഖരന് മനസിലായത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. സംഭവത്തില്‍, സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനെതിരെ ട്രോളും ഉയരുന്നുണ്ട്. ഗവണര്‍ പദവി അലങ്കരിച്ച വ്യക്തിയെന്ന നിലയില്‍ ഇതൊരു ചെറിയ അബദ്ധമായി കാണാന്‍ സാധിക്കില്ലെന്നാണ് സൈബറിടത്തെ ചര്‍ച്ച.
പ്രോട്ടോക്കോളുകളെക്കുറിച്ച് പോലും ധാരണയില്ലാത്തവര്ക്കാണ് ഇത്തരം അബദ്ധങ്ങള്‍ പിണയുകയെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു.
കുറിപ്പ് ഇങ്ങനെ;
രാഷ്ട്രത്തിന്റെ സംയുക്ത സേനാ തലവൻ വിപിൻ റാവത്തും സൈനികരും അപകടത്തിൽ മരണപ്പെട്ടത് മൂലം താങ്ങാനാവാത്ത നഷ്ടവും അതീവ ദുഃഖവും കൊണ്ട് ജനങ്ങൾ അസ്വസ്ഥരായി കഴിയുമ്പോൾ ചിലർ അവഹേളിച്ചും അപമാനിച്ചും രംഗത്ത് വന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവുന്നതല്ല. രാഷ്ട്രത്തിന്റെ കാവലാളായും രക്ഷകനായും കർത്തവ്യനിരതനായി പ്രശംസനീയ സേവനം നടത്തവേയാണ് അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടത്. മക്കളും സൈന്യവും ചേർന്ന് ദുഃഖഭാരത്തോടെ ചിതക്ക് തീ കൊളുത്തിയപ്പോൾ വിവാദങ്ങൾക്കും കിംവദന്തികൾക്കും തിരികൊളുത്തി ചിലർ ആഘോഷമാക്കാൻ തയ്യാറായി. ഇക്കൂട്ടരെ കണ്ടെത്തി രാഷ്ട്രദ്രോഹ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാനുള്ള ആർജവം സംസ്ഥാന സർക്കാരിനുണ്ടാകണം. സി.പി.എംന്റെ എം പി മാർ ഉൾപ്പടെയുള്ള ഉന്നതനേതാക്കളാരും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയില്ലെന്ന വാർത്തയും ആരെയും വേദനിപ്പിക്കുന്നതാണ്.
രാഷ്ട്രവിധ്വംസകശക്തികൾക്ക് ഊർജ്ജം പകരുന്ന ഇത്തരം നടപടികൾ മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കിൽ നിലനിൽപ്പ് പോലും അപകടത്തിലാകുന്ന അതീവഗുരുതരമായ സ്ഥിതിയില്ലേക്ക് രാഷ്ട്രം വഴുതി വീഴും . ശക്തമായ നടപടികൾക്ക് സംസ്ഥാന സർക്കാർ തയ്യാറാകണം.
Discussion about this post