തിരുവനന്തപുരം: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് രശ്മിതയുടെ വിമര്‍ശനങ്ങള്‍. രശ്മിതയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്: ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയില്‍ ഇതും കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
1. രണ്ട് വര്‍ഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്ഥൈര്യം മുന്‍നിര്‍ത്തിയാണ് അത് നല്‍കിയത്. 2017ല്‍ ഒരു കാശ്മീരി പൗരനെ തന്റെ ജീപ്പിന്റെ മുന്‍വശത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് ഗൊഗോയ് ഒരു വിവാദത്തില്‍ കുടുങ്ങിയിരുന്നു.
2. വികലാംഗ പെന്‍ഷനുമായി ബന്ധപ്പെട്ട റാവത്തിന്റെ നിലപാടും ഒരു തര്‍ക്കം സൃഷ്ടിച്ചിരുന്നു. ‘വികലാംഗര്‍’ എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെന്‍ഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
3. കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്‍മാര്‍ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
4. കല്ലെറിയുന്നവര്‍ക്കെതിരെ ശക്തമായി ആയുധങ്ങള്‍ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാന്‍ കഴിയും.
5. പൗരത്വ പ്രക്ഷോഭക്കാര്‍ക്കെതിരെ അദ്ദേഹം ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല.