തൃശൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് നികത്താനാകാത്ത നഷ്ടമാവുകയാണ്. 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ കരകയറ്റാന്‍ എത്തിയ സൈനികരില്‍ പ്രദീപും ഉണ്ടായിരുന്നു. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്ത വ്യക്തിയായിരുന്നു പ്രദീപ്.
അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍ : ജനറല്‍ ബിബിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും
പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് മരണവക്കില്‍ നിന്നും ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചുകയറ്റിയത്. ദൗത്യസംഘത്തില്‍ താനുമുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും ഉള്‍പ്പെടുന്നത്. പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിനന്ദനവും പ്രശംസയും പ്രദീപ് നേടിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കാളിയായിരുന്നു.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസറാണ് എ. പ്രദീപ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് അപകടത്തില്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.
കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും, പ്രദീപിന്റെ വിയോഗത്തില്‍ ഞെട്ടി നാട്
കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന് എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജന് സന്ദര്‍ശിച്ചു. ധീര സൈനികനെയാണ് നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടില്‍ സജീവമായ യുവാവാണ് ഇല്ലാതായത്. മരണ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. എല്ലാ ബഹുമതികളോടെയും സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post