ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കുകൊണ്ട് നടന്‍ ജോജു ജോര്‍ജും. സോഷ്യല്‍മീഡിയയില്‍ വീഡിയോ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു ജോജു. ഇതിനിടയിലാണ് താരം ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നത്. ”ഇതിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നു. ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണം.”- ജോജു പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഎമ്മിന്റെ ബിന്ദു ശിവനാണ് വിജയകൊടി പാറിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.