ഇടുക്കി; വിവാഹത്തിന്റെ തലേ ദിവസം പ്രതിശ്രുതവരന് ശബ്ദവൈകല്യമുണ്ടെന്ന കാരണത്താല്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതോടെ ഇന്നലെ നടക്കാനിരുന്ന വിവാഹം മുടങ്ങി. വിദേശത്തായിരുന്ന വരന്റെ ഫോട്ടോ മാത്രം കണ്ടാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചത്.
വിവാഹത്തിനു 4 ദിവസമുള്ളപ്പോള്‍ നാട്ടിലെത്തിയപ്പോഴാണ് വരന് ശബ്ദവൈകല്യമുണ്ടെന്നു വധു അറിഞ്ഞതെന്നു ബന്ധുക്കള്‍ പറയുന്നു.
വിവാഹം ഇന്നലെ 10.30നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ വച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും അറിയിക്കുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെപി ജോസിനു പരാതി നല്കി.
Discussion about this post