തൃശ്ശൂര്‍: ഫ്ളക്‌സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ ചെറുതായതില്‍ പ്രതിഷേധിച്ച് സ്‌കൂളിലെ വിജയദിനാഘോഷം ബഹിഷ്‌കരിച്ച് തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗ്ഗീസ്.
തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ചാണ് മേയര്‍ എംകെ വര്‍ഗ്ഗീസ് പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ
വിജയദിനാഘോഷം ബഹിഷ്‌കരിച്ചത്.
വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി ബാലചന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍എ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിക്കാനെത്തിയ കൗണ്‍സിലര്‍ എകെ സുരേഷ് അധ്യക്ഷനുമായി.
പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയെക്കാള്‍ വലുത് താനാണെന്നും ഫ്ളക്‌സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞാണ് മേയര്‍ മടങ്ങിയത്. വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. നൂറിലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് സല്യൂട്ട് നല്‍കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന മേയര്‍ വര്‍ഗ്ഗീസിന്റെ പരാതി നേരത്തെ വിവാദമായിരുന്നു.
ഫ്ളക്‌സില്‍ എംഎല്‍എയുടെ ചിത്രം വലുപ്പത്തിലും തന്റേത് കൗണ്‍സിലര്‍മാരുടെ ചിത്രങ്ങള്‍ പോലെ ചെറുതാക്കിയുമാണ് വെച്ചതെന്ന് മേയര്‍ പ്രതികരിച്ചു. ”ആരാണ് അധ്യക്ഷനെന്ന് തിരിച്ചറിയാത്ത അവസ്ഥ. പ്രോട്ടോക്കോള്‍ അനുസരിച്ച് ചിത്രം എങ്ങനെയാണ് വയ്ക്കേണ്ടതെന്ന് തന്നോട് ചോദിക്കാമായിരുന്നു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് തുല്യമാണ്.
എംഎല്‍എയും എംപിയും തനിക്ക് താഴെയാണ്. ആ ബഹുമാനം നല്‍കിയില്ല. പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നത്. അധികാരം എന്തെന്നറിഞ്ഞാല്‍ ചോദിച്ചുവാങ്ങും. അതെന്റെ സ്വഭാവമാണ്. ഇതുസംബന്ധിച്ച് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും വകുപ്പ് മേധാവികള്‍ക്കും കത്തെഴുതും” മേയര്‍ എംകെ വര്‍ഗ്ഗീസ് പറഞ്ഞു.
Discussion about this post