മുസ്ലിം ലീഗ്- പിഡിപി സംഘര്‍ഷം..! ശത്രുക്കള്‍ക്ക് ചിരിക്കാനും സന്തോഷിക്കാനും അവസരം ഉണ്ടാക്കരുത് അബ്ദുള്‍ നാസര്‍ മദനി

തിരുവനന്തപുരം: അവധി ദിവസത്തില്‍ ജാഥയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സംഘര്‍ഷം ഉണ്ടായതില്‍ ഖേദിക്കുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി.

ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല, വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ലെന്നും മദനി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന പരമായി നടത്തണം മാത്രമല്ല ബീമാപള്ളിയില്‍ സംഘര്‍ഷം നടന്നെന്ന വാര്‍ത്ത വ്യാജമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ജില്ലയില്‍ യാതൊരു പ്രതിഷേധ പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

പഡിപിയെ ഭീകരസംഘടനയെന്ന് ആരോപിക്കുന്നവര്‍ക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണ്. ശത്രുക്കള്‍ക്ക് ചിരിക്കാനും സന്തോഷിക്കാനും അവസരം പിഡിപി പ്രവര്‍ത്തകര്‍ ഉണ്ടാക്കരുതെന്നും അഭ്യര്‍ഥിക്കുന്നതായും മോദി ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Exit mobile version