പെണ്‍കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ പിതാവ് ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ നടത്തിയ പോരാട്ടമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാലു പെണ്‍കുട്ടികള്‍ ജനിച്ചതിനു ശേഷമാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. തുടക്കത്തില്‍ നാലുപേരെയും കൊന്ന് ജീവനൊടുക്കിയാലോ എന്ന് വരെ ചിന്തിച്ചുപോയ നിമിഷം വരെയുണ്ടായിരുന്നുവെന്നും പിന്നീട് മക്കളെയും ചേര്‍ത്തുനിര്‍ത്തി വിധിയോട് പടപൊരുതാന്‍ ഈ അമ്മ തീരുമാനിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള ഹോട്ടലിലാണ് വിദ്യ ഷൈജു, വിജി ബൈജു, വീണ വിനു എന്നീ പുണ്യം ചെയ്ത മക്കളുടെ കഥ വിവരിക്കുന്നത്. സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റുവാങ്ങിയ അപൂര്‍വ പോരാട്ടകഥ ആനന്ദ് ബെനഡിക്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്.
കുറിപ്പ് ഇങ്ങനെ;
15ാം വയസ്സില്‍ കല്യാണം. 24 വയസ്സ് ആയപ്പോഴേക്കും 4 മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി. കാരണം നാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാര്‍ പുഴയില്‍ ചാടിയാലോ എന്നാണത്രെ. പിന്നെ ആലോചിച്ചു ഒന്നും അറിയാതെ ഈ ലോകത്തിലേക്ക് വന്ന എന്റെ കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. അവരുടെ ജീവിതം ഞാനായിട്ട് ഇല്ലാതാക്കിയാല്‍ ഞാന്‍ എങ്ങനെ ഒരമ്മയാകും.
പിന്നീട് അവിടന്നങ്ങോട്ട് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിന്നു. അതിനിടയില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചു. ഇന്നും തീരാവേദന. ബാക്കി മൂന്നുപേരും പേരും സന്തോഷമായി ഉള്ളതുകൊണ്ട് ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. നാലു പെണ്മക്കളെ സ്വന്തമായി കൊടുത്തദൈവം പത്തുനൂറ് കുട്ടികളെ നോക്കാനും ഏല്‍പിച്ചു. എന്റെ അമ്മ ജോലി ചെയ്യുന്നത് ശിശുപരിപാലന കേന്ദ്രത്തില്‍ ആണ്. സങ്കട കടലില്‍ സന്തോഷം കണ്ടെത്തി ഞങ്ങള്‍ തുഴഞ്ഞു നീങ്ങുന്നു. ഇതൊരു ചുരുക്കെഴുത്തു മാത്രം.ആ അമ്മയ്ക്കും മൂന്നു മക്കള്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ഥനകളും.