പത്തനംതിട്ട: നിലയ്ക്കല്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സംഘര്‍ശാവസ്ഥ നിലനില്‍ക്കെ ശബരിമലയിലെത്തുന്ന ഭക്തരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥാ ബെഹ്‌റ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിശ്വാസികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയില്ലെന്നും ഡിജിപി നേരത്തേ വിശദമാക്കിയിരുന്നു. പോലീസ് പൊളിച്ച് മാറ്റിയ പ്രതിഷേധക്കാരുടെ സമരപന്തല്‍ പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചിട്ടുണ്ട്.
Discussion about this post