തൃശ്ശൂര്‍: വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവ് അജേഷ് കക്കറയുടെ ഭീഷണി.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അജേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്.
തന്റെ സ്ഥലമായ കോതപറമ്പ്, ആമണ്ടൂര്‍, ആല എന്നീ സ്ഥലങ്ങളില്‍ നിന്നും വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെയാണ് ഭീഷണി. ഈ സ്ഥലങ്ങളില്‍ നിന്നും ഒരു സ്ത്രീ പോലും വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും വീഡിയോയില്‍ പ്രഖ്യാപിക്കുന്നു.
അഥവാ പങ്കെടുക്കാന്‍ പോയാല്‍ ഈ പ്രദേശത്തേക്ക് തിരികെ വരേണ്ടതില്ല. പങ്കെടുക്കണമെന്ന് നിര്ബന്ധമുള്ളവര് പിണറായി വിജയന്റെ നാട്ടില്‍പോയി താമസിച്ചാല്‍ മതിയെന്നും തന്റെ നാട്ടില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
താന്‍ ഒരു ഹിന്ദുവും ഈഴവനും ആണ്. തങ്ങളുടെ എസ്എന്‍ഡിപി ശാഖയില്‍ ഉള്‍പ്പെട്ട സ്ത്രീകളോട് വനിതാ മതിലില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന ആരും വനിതാ മതിലില്‍ പങ്കെടുക്കില്ല. പങ്കെടുക്കുന്നവരെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടുമെന്നും ഇയാള്‍ പറയുന്നു.
Discussion about this post