തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നടന്നു. നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം പ്രകാശനം നടത്തിയത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയാണ്.
തിരിവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനകളായ ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും കെപിസിസി വിചാര്‍ വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നയങ്ങളെയും പരസ്യമായി എതിര്‍ത്ത് രംഗത്തു വന്നിട്ടുള്ളയാളാണ് ബിജെപി എംപി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ.
Discussion about this post