കൊച്ചി: ശബരിമല വിഷയം ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷവുമായി രണ്ട് യുവാക്കള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് തെറിയഭിഷേകം നടത്തി വീഡിയോ പങ്കുവെച്ചത്. സംഭവം വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. കേസെടുക്കണമെന്നാണ് ആവശ്യം.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നു എന്ന നിലയിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മരിച്ചുപോയ പിതാവിനെ വരെയും ആക്ഷേപിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തെറിയാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി വിചാരിക്കുന്ന പോലെ ഒരു യുവതിയും ശബരിമലയില്‍ കയറില്ലെന്നും ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോയെന്നും ഇവര്‍ ചോദിക്കുന്നു.
പിണറായി വിജയന് മീശ വച്ചിട്ട് വര്‍ത്താനം പറയണം. ആര്‍എസ്എസിനോട് കളിക്കാന്‍ നില്‍ക്കരുതെന്നും ഇവര്‍ പറയുന്നു. ശബരിമല ഭക്തരാണെണ് ഇരുവരും അവകാശപ്പെടുന്നത്. പിണറായിക്കൊപ്പം കോടിയേരിയെയും പി.ജയരാജനെയും ഇവര്‍ പേരെടുത്ത് ആക്ഷേപിക്കുന്നുണ്ട്. ശബരിമല ആണ്കുട്ടികള്ക്കുള്ളതാണെന്നും യുവതികള്‍ക്കുള്ള സ്ഥലം വേറെയാണെന്നും ഇവര്‍ ആക്ഷേപിക്കുന്നു.
Discussion about this post