തിരുവനന്തപുരം: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സിറ്റിയിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസായ ആര്‍ പ്രശാന്തിനെ പ്രസിഡന്റായും, കൊച്ചി സിറ്റി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ സി. ആര്‍ ബിജുവിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. ഇടുക്കിയിലെ സബ് ഇന്‍സ്‌പെക്ടര്‍ കെഎസ് ഔസേപ്പാണ് ട്രഷറര്‍.
മറ്റ് സഹഭാരവാഹികളായി പ്രേംജി.കെ. നായര്‍ (എസ്.ഐ, കോട്ടയം), ടി. ബാബു ( എസ്.ഐ , മലപ്പുറം), സി.പി പ്രദീപ്കുമാര്‍ (എസ്.ഐ, മലപ്പുറം) ( വൈസ് പ്രസിഡന്റുമാര്‍), വി. ചന്ദ്രശേഖരന്‍ (എസ്.ഐ, തിരുവനന്തപുരം സിറ്റി), പി.പി മഹേഷ് (എസ്.ഐ, കാസര്‍കോട്), പി. രമേശന്‍ (എസ്.ഐ. കണ്ണൂര്‍ റൂറല്‍) ( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
കൂടാതെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായി 30 പേരെയും ഐകകണ്‌ഠേന തെരഞ്ഞടുത്തു. ഇതോടൊപ്പം രണ്ട് വനിതാ പോലീസ് ഓഫീസര്‍മാരേയും, രണ്ട് നേരിട്ട് സബ് ഇന്‍സ്പക്ടര്‍മാരായി നിയമനം ലഭിച്ച ഓഫീസര്‍മാരേയും പ്രത്യേകമായി നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.