BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുറഞ്ഞവിലയില്‍ ഭക്ഷ്യവസ്തുക്കളുമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി ജിആര്‍ അനില്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Anu by Anu
November 30, 2021
in Kerala News
0
കുറഞ്ഞവിലയില്‍ ഭക്ഷ്യവസ്തുക്കളുമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി ജിആര്‍ അനില്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
86
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വിലക്കയറ്റത്തെ പിടിച്ചുകെട്ടാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമഗ്രമായ ഇടപെടല്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന മൊബൈല്‍ മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

READ ALSO

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
1
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

February 5, 2026
4

മൊബൈല്‍ മാവേലി സ്റ്റോറുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനു സമീപം ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആര്‍ അനില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയും സന്നിഹിതനായിരുന്നു. സംസ്ഥാനതല ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, തിരുവനന്തപുരം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്.

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ ഫ്ലാഗ് ഓഫ് കയ്യൂരിൽ എം .രാജഗോപാലൻ എം എൽ എ നിർവ്വഹിക്കുന്നു

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി സര്‍ക്കാരിന് കഴിഞ്ഞതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല ജില്ലാതല ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലടക്കം പച്ചക്കറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാണ്. തക്കാളിയുടെ വിലയില്‍ പോലും പലയിടങ്ങളിലും പല രീതിയിലാണ്. കേരളത്തില്‍ സപ്ലൈകോയുടെ സമയോചിതമായ ഇടപെടല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി. സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നതോടെ വീട്ടുപടിക്കല്‍ ന്യായമായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവുകയാണ്.

വീട്ടമ്മമാര്‍ക്കും റേഷന്‍കാര്‍ഡുമായി നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാം. ഇതോടെ ഗുണമേന്മയുള്ള സാധനങ്ങള്‍ വിപണിയിലെ വിലക്കയറ്റത്തെ അതിജീവിച്ച് വീടുകളിലെത്തും. കോവിഡുണ്ടാക്കിയ പ്രതിസന്ധി നാടെല്ലാം തരണം ചെയ്തുവരികയാണ്.

സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണമാണ് പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ വേണ്ടതെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ ഫ്ലാഗ് ഓഫ് തുറമുഖ – പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ വെള്ളമുണ്ടയിൽ നിർവ്വഹിക്കുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്തഗം പി.കല്ല്യാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, പി.ചന്ദ്രന്‍, പി.രാധ, കെ.സഫീല ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ്, കെ.പി.രാജന്‍, പി.ജെ.ആന്റണി, ഷബീറലി പുത്തൂര്‍, ഡിപ്പോ മാനേജര്‍ പി.കെ.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

സഞ്ചരിക്കുന്ന വില്‍പനശാലയുടെ ഫ്ലാഗ് ഓഫ് മഞ്ചേശ്വരം ബന്തിയോട് ടൗണില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ഹനീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് താലൂക്കില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക്തല പ്രയാണം കയ്യൂരില്‍ എം രാജഗോപാലന്‍ എംഎല്‍എയും വെള്ളരിക്കുണ്ട് താലൂക്ക് തല പ്രയാണം എണ്ണപ്പാറയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരനും ഫ്‌ളാഗ്ഓഫ് ചെയ്തു.

വയനാട്ടില്‍, സുല്‍ത്താന്‍ ബത്തേരിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശും, കല്‍പ്പറ്റയില്‍ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബും, കാവുംമന്ദത്ത് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബുവും സഞ്ചരിക്കുന്ന വില്‍പ്പനശാല ഉദ്ഘാടനം ചെയ്തു. മൂന്ന് താലൂക്കുകളിലുമായി അമ്പതോളം ഗ്രാമക്കവലകളില്‍ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എത്തും.

പൊതുജനങ്ങളുടെ സമീപത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞവിലയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

എല്ലാ ജില്ലകളിലും അഞ്ച് വാഹനങ്ങളിലാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി അമ്പത് കേന്ദ്രങ്ങളില്‍ മാവേലി സ്റ്റോര്‍ എത്തും. ഒരു താലൂക്കിലെ പത്ത് കേന്ദ്രങ്ങളിലേക്കാണ് ഒരു മൊബൈല്‍ മാവേലി സ്റ്റോര്‍ എത്തുക. മലയോരം, തീരപ്രദേശം, ആദിവാസി ഊരുകള്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.

ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലാണ് മാവേലി സ്റ്റോര്‍ സഞ്ചരിക്കുക. ഡിസംബര്‍ 2,3 തീയതികളില്‍ കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, 4,5 തീയതികളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും എത്തും. 6,7 തീയതികളില്‍ ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ 8,9 തീയതികളിലാണ് വിതരണം.

സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിലാണ് സാധനങ്ങള്‍ ഇതിനായി സംഭരിച്ചിരിക്കുന്നത്. മാവേലി ഔട്ട്ലെറ്റുകളിലെ സബ്സിഡി വിതരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സാധനങ്ങളുടെ വിതരണം നടക്കുക.

സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഡിസംബര്‍ ഒന്നിന് കാസര്‍ഗോഡ് എത്തുന്ന സ്ഥലങ്ങള്‍:

കാസര്‍കോട് താലൂക്കില്‍: പൊയിനാച്ചി (രാവിലെ എട്ട് മണി), പെര്‍ലടുക്ക (9.30 ), മുന്നാട് (12.15 ), പടുപ്പ് (2.30), ബന്തടുക്ക (4.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും.

മഞ്ചേശ്വരം താലൂക്കില്‍: മൊറത്തണെ (8.00), ദൈഗോളി (10.00), കുഞ്ചത്തൂര്‍ (12.15 ), ഹൊസംഗടി (3.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും. പതിമൂന്നു സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളുമാണ് വണ്ടിയില്‍ ലഭ്യമാവുക.

ഹോസ്ദുര്‍ഗ് താലൂക്കില്‍: ചാമുണ്ഡിക്കുന്ന്(9.00), മാവുങ്കാല്‍(11), മടിക്കൈ അമ്പലത്തുകര(1.30), തൈക്കടപ്പുറം സ്റ്റോര്‍ ജംഷന്‍(3.00), കല്ലൂരാവി (4.30)എന്നിവിടങ്ങളില്‍ വണ്ടിയെത്തും.

വെള്ളരിക്കുണ്ട് താലൂക്കില്‍: കാലിച്ചാമരം(9.00), കുന്നുംകൈ(11.00), പെരുമ്പട്ട(1.30), കമ്പല്ലൂര്‍(3.00), തയ്യേനി(4.30) എന്നിവിടങ്ങളില്‍ വണ്ടിയെത്തും.

Tags: Mobile Maveli StoressupplycoSupplyco Mobile Maveli Stores

Related Posts

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
Kerala News

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

February 4, 2026
5
സപ്ലൈക്കോയില്‍ 50% വരെ കിഴിവ്; 25 രൂപ നിരക്കില്‍ 20 കിലോ അരി, വെളിച്ചെണ്ണയ്ക്ക് 309, 667 രൂപയുടെ കിറ്റിന് 500
Kerala News

സപ്ലൈക്കോയില്‍ 50% വരെ കിഴിവ്; 25 രൂപ നിരക്കില്‍ 20 കിലോ അരി, വെളിച്ചെണ്ണയ്ക്ക് 309, 667 രൂപയുടെ കിറ്റിന് 500

December 22, 2025
5
സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെ മൂന്ന് സാധനങ്ങൾക്ക് വിലകുറയും, 20 കിലോവീതം അധിക അരിയും
Kerala News

സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെ മൂന്ന് സാധനങ്ങൾക്ക് വിലകുറയും, 20 കിലോവീതം അധിക അരിയും

September 22, 2025
4
ഒരു ലിറ്ററിന് വില 339 രൂപ,  സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ
Kerala News

ഒരു ലിറ്ററിന് വില 339 രൂപ, സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ

August 25, 2025
5
ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
Kerala News

ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്

August 17, 2025
6
ഓണച്ചന്തയുമായി സപ്ലൈകോ; കിറ്റിലുള്ളത് 15 ഇനങ്ങള്‍, ഇക്കുറി ഗിഫ്റ്റ് കാര്‍ഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍
Kerala News

ഓണച്ചന്തയുമായി സപ്ലൈകോ; കിറ്റിലുള്ളത് 15 ഇനങ്ങള്‍, ഇക്കുറി ഗിഫ്റ്റ് കാര്‍ഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

July 31, 2025
9
Load More
Next Post
Women | Bignewslive

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

‘ഞാനും ഒരു ബിസിനസുകാരനാണ്,100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’; തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും: കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'ഞാനും ഒരു ബിസിനസുകാരനാണ്,100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും: കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ല; വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി

വാക്‌സിനെടുക്കാത്തവര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല; മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

2 hours ago
10
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

4 hours ago
7
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

18 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version