മലപ്പുറം: എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിസ ഫാത്തിമയുടെ ചികിത്സയ്ക്കായി ഒരു ദിവസം കൊണ്ട് സുമനസ്സുകള്‍ കനിഞ്ഞത് ഒന്നരകോടിയിലേറെ രൂപ.
കോവിഡ് പ്രതിസന്ധിയിലും ഇത്രയധികം തുക വളരെ ചെറിയ സമയത്തിനുള്ളില്‍ സമാഹരിച്ചത് ശ്രദ്ധേയമാകുന്നു. സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മലപ്പുറം പെരിന്തല്‍മണ്ണയിലെ റിസ ഫാത്തിമ എന്ന കുഞ്ഞിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഒരു കോടി അമ്പത് ലക്ഷം 35,284 രൂപയാണ് ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത്. ഇനി പണം അയക്കേണ്ടതില്ലെന്നും അക്കൗണ്ട് ക്ലോസ് ചെയ്തെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Read Also: കാക്കിയുടെ ഈഗോ: പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരുന്ന പ്രശ്നമായിരുന്നു: പിങ്ക് പോലീസിന്റെ പരസ്യ വിചാരണയില്‍ ഹൈക്കോടതി
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് പതിനൊന്നാം വാര്‍ഡില്‍ പുളിയക്കുത്ത് യൂസുഫ് ഫര്‍സാന ദമ്പതികളുടെ 8 മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് റിസ ഫാത്തിമയുടെ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി (42,88,775.84+, 1,07,46,508.90) കോടി 50 ലക്ഷത്തി 35,284 രൂപ. ഇനി വേണ്ടത് ഈ പൊന്നുമോള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ്’, ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post