ഷൊര്‍ണൂരിലെ പ്രശസ്തമായ മേളം തിയേറ്റര്‍ ഇനി മുതല്‍ മോഹന്‍ലാലിന് സ്വന്തം. എം ലാല്‍ പ്ലക്സ് എന്ന പേരിലാണ് പുതുക്കിയ തിയേറ്റര്‍. ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഇന്ന് താരം ഉദ്ഘാടനം ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഷൊര്‍ണൂരിലെ ഞങ്ങളുടെ പുതിയ തിയേറ്റര്‍ സമുച്ചയമായ എം ലാല്‍ സിനിപ്ലക്സിന് വിളക്ക് തെളിക്കുന്നു’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
1980കള്‍ മുതല്‍ ഷൊര്‍ണൂരില്‍ സജീവമായിരുന്ന തിയേറ്റര്‍ ആയിരുന്നുമേളം. 2019ലായിരുന്നു തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിയത്. 900 സീറ്റുകളുള്ള തിയേറ്റര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായിരുന്നു. തിയേറ്ററില്‍ ആരംഭം എന്ന സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്.
ഹരിപ്പാട് ലാല്‍ പ്ലക്സ് തിയേറ്ററും ആശിര്‍വാദിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലാണ്. നിലവില്‍ കോഴിക്കോട്, തൊടുപുഴ, കടപ്ര, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആശിര്‍വാദ് സിനിമാസിന് തിയേറ്ററുകളുണ്ട്.
അതേസമയം, മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആറാട്ട് എന്ന ചിത്രവും താരത്തിന്റേതെയി റിലീസിന് എത്തുന്നുണ്ട്. ബ്രോ ഡാഡി, എലോണ്‍ തുടങ്ങി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
Discussion about this post