കോന്നി: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമായ വർഗീസ് ബേബിയാണ് വരൻ. രണ്ടുപേരും ഒരേപ്രസ്ഥാനത്തിന്റെ പതാക വാഹകരും ഒരേ ആശയങ്ങളിൽ വിശ്വസിക്കുന്നവരും. വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ ജനസേവനത്തിറങ്ങിയവർ ഇനി ജീവിതത്തിലും ഒന്നിക്കുകയാണെന്ന പ്രത്യേകതയും ഇവരുടെ വിവാഹത്തിനുണ്ട്.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷൻ അംഗമായ വർഗീസ് ബേബിയെ ഡിസംബർ 26നാണ് വിവാഹം ചെയ്യുന്നത്.
വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവാഹത്തെ കുറിച്ച് പറയുകയായിരുന്നു. എന്നാൽ, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. രേഷ്മ സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗവും വർഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യത്തെ വിജയം സ്വന്തമാക്കിയത്.
Discussion about this post