കോഴിക്കോട്: അശോകപുരത്ത് വീട്ടമ്മയെ മദിച്ച സംഭവത്തില്‍ ഭര്‍ത്താവ് നിധീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്റ്റിലായത്. വയനാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് നിധീഷിനെ കസ്റ്റഡിയിലെടുത്തത്. ഭാര്യ ശ്യാമിലിയുടെ പരാതിയിന്മേലാണ് പോലീസ് നടപടി.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത് മത്സ്യവില്‍പ്പന നടത്തുന്നതിനിടെയാണ് നിധീഷ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. നിധീഷ് ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അക്രമത്തില്‍ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു.
ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് ഇവര്‍ മക്കളുമൊത്ത് താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.