കോഴിക്കോട്: ഹലാല്‍ വിവാദത്തില്‍ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. ഹലാല്‍ ഭക്ഷണം കിട്ടുമെന്ന് ബോര്‍ഡ് വയ്ക്കുന്നത് ചിലര്‍ മാത്രമാണ്. ഹലാല്‍ ബോര്‍ഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹലാല്‍ ഭക്ഷണം കഴിക്കുക മുസ്ലിം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിന്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
മുസ്ലിം മതസ്ഥര്‍ നടത്തുന്ന ചില ഹോട്ടലുകളില്‍ മാത്രമാണ് ഹലാല്‍ ഭക്ഷണം കിട്ടുമെന്ന ബോര്‍ഡ് വയ്ക്കുന്നത്. മുസ്ലിം മതസ്ഥര്‍ നടത്തുന്ന ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ധാരാളം ഇതരമതസ്ഥരും ഈ നാട്ടില്‍ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനാവും.
ഹലാല്‍ ബോര്‍ഡ് വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകള്‍ നാട്ടിലുണ്ട്.
ഹലാല്‍ ബോര്‍ഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. വിവാദങ്ങളിലൂടെ വര്‍ഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.
Discussion about this post