കണ്ണൂര്‍: ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സ്നേഹവീട് സമ്മാനിച്ച് ഡിവൈഎഫ്ഐ. മുഖ്യമന്ത്രി പിണറായി വിജയന് പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറി.
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന് എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവര്‍ പങ്കെടുത്തു.
തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിര്‍മ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്. ശയ്യാവലംബിയായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് ചേര്‍ന്ന വിധമാണ് വീട് ഒരുക്കിയത്.
ആധുനിക സംവിധാനമുള്ള കട്ടില് മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.
1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡിവൈഎഫ്ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്. സിപിഎംന്റെയും, ഡി വൈഎഫ്ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.
1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡി വൈഎഫ്ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്.
Discussion about this post